Advertisment

ഞങ്ങളുടെ അമ്മ എന്ന ആ സ്ത്രീ പറഞ്ഞതെല്ലാം കള്ളമെന്ന് സോമദാസിന്റെ മക്കള്‍ ; അവള്‍ എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍ എന്ന് സൂര്യയ്‌ക്കെതിരെ ആരോപണവുമായി രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയും രംഗത്ത്..

author-image
ഫിലിം ഡസ്ക്
New Update

ബിഗ് ബോസ്സ് സീസൺ രണ്ടു പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഇനി വലിയ കളികൾ അല്ല കളികൾ വേറെ ലെവൽ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. പതിനേഴു മത്സരാത്ഥികൾ ആണ് ബിഗ് ബോസ് വീട്ടിൽ താമസിക്കാൻ എത്തിയത്, ഇവരുടെ ഓരോ നിമിഷങ്ങളും പ്രേക്ഷകർ വീക്ഷിക്കുകയാണ് എലിമിനേഷനിൽ പുറത്താകുന്നതിനു മുൻപ് സോമദാസ്‌ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു തന്റെ മുൻ ഭാര്യയെ കുറിച്ചും വിവാഹ മോചനത്തെ പറ്റിയും തുറന്നുപറഞ്ഞിരുന്നു, കുട്ടികളെ അഞ്ചര ലക്ഷം കൊടുത്താണ് ഭാര്യയുടെ കൈയിൽ നിന്നും വാങ്ങിയത് എന്നും പറഞ്ഞിരുന്നു.

Advertisment

publive-image

എന്നാൽ സോമദാസിന്റെ ഈ ആരോപണങ്ങൾ തെറ്റാണെന്നു പറഞ്ഞുകൊണ്ട് സോമുവിന്റെ മുൻഭാര്യ രംഗത്തു എത്തിയിരുന്നു, ഫേസ്ബുക് ലൈവിൽ ആയിരുന്നു തനിക്കു സോമദാസിൽ നിന്നും നേരിടേണ്ടി വന്ന മനസ്സികവും ശാരീരികവുമായ കാര്യങ്ങളെ പറ്റി സൂര്യ തുറന്നുപറഞ്ഞത്.

ഇപ്പോൾ ഇതാ ആദ്യ ഭാര്യാ സൂര്യ സോമദാസിന് നേരെ ആരോപിച്ച കാര്യങ്ങൾ എല്ലാം തെറ്റാണെന്നു എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരുടെയും മക്കൾ രംഗത്തു വന്നു. ‘അമ്മ പറയുന്നത് പച്ച കള്ളമാണ് എന്ന് ലൈവ് വീഡിയോയിൽ കൂടിയാണ് വ്യക്തമാക്കിയത്. ഒൻപതു വർഷമായി ഞങ്ങളെ അനോഷിക്കാൻ പോലും വരാത്ത അമ്മയുടെ വാക്കുകൾ അവിസ്വസിനയം ആണെന്ന് മക്കൾ പറയുന്നു.

അച്ഛനെതിരെ അവർ പറയുന്നത് അത്രയും കള്ളത്തരമാണ്. അവർ കരയുന്നതൊക്കെ വെറുതെയാണ്. ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതിയെന്ന് സോമദാസിന്റെയും സൂര്യയുടെയും മക്കളായ ഗൗരിയും ലക്ഷ്മിയും പ്രതികരിച്ചു. ലൈവിൽ വന്നാണ് സൂര്യയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.

അതേസമയം, സൂര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും സൂര്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവർ പറഞ്ഞതത്രയും കള്ളമാണ്; അവൾ ആണ് തന്റെ ജീവിതം കളഞ്ഞതും, തന്റെ ഭർത്താവിനെ തട്ടിയെടുത്തതും. തനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ് അവർ എന്നും ഷീനാ റഹ്മാൻ പറഞ്ഞു. ഫേസ് ബുക്ക് ചാറ്റിങ് ആണ് തങ്ങളുടെ കുടുംമ്പത്തെ അടിമുടി മാറ്റിമറിച്ചതെന്നും നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായതെന്നും ഷീന പറയുന്നു.

Advertisment