Advertisment

ഹരിയാനയിലെ ബിജെപി ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര എംഎല്‍എ സോംബിര്‍ സംഗ്വാന്‍

author-image
admin
New Update

publive-image

Advertisment

ചണ്ഡിഗഡ്: ഹരിയാനയിലെ ബിജെപി ജെജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്ര എംഎൽഎ സോംബിർ സംഗ്വാൻ. ഹരിയാന സർക്കാർ കർഷക വിരുദ്ധരാണെന്ന ആരോപണം ഉയർത്തിയാണ് നടപടി.

ചൊവ്വാഴ്ചയാണ് ദാദ്രി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സോംബിർ സംഗ്വാൻ ബിജെപി ജെജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.

കർഷകരോട് അനുതാപത്തോടുള്ള സമീപനം സ്വീകരിക്കേണ്ട സർക്കാർ ജലപീരങ്കി അടക്കമാണ് കർഷകർക്ക് നേരെ പ്രയോഗിച്ചത്. ദില്ലിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ കണ്ണീർവാതകം പ്രയോഗിച്ചു.

ഇത്തരമൊരു സർക്കാരിനുള്ള പിന്തുണ തുടരാനാവില്ലെന്നും സോംബിർ സംഗ്വാൻ വിശദമാക്കിയതായി എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയുടെ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ള കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഹരിയാന ലൈവ് സ്റ്റോക്ക് ഡെവലപ്പ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രാജിയും സോംബിർ സംഗ്വാൻ പ്രഖ്യാപിച്ചു.

കർഷകർക്കുള്ള പിന്തുണ പ്രഖ്യാപിച്ചാണ് തൻറെ രാജിയെന്നും കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും തൻറെ മണ്ഡലമായ ദാദ്രിയിൽ നിന്നുമുള്ള കർഷകർ പ്രതിഷേധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സർക്കാരിന് പൂർണ പിന്തുണ തരുന്നത് ധാർമ്മികതയല്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനുള്ള കത്തിൽ എംഎൽഎ വ്യക്തമാക്കുന്നു.

Advertisment