Advertisment

കൊവിഡ് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാകുന്നു; ഫ്രാന്‍സില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പാരിസ്: കൊവിഡ് ഭേദമായ ചിലരില്‍ ഗന്ധശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജീവിതകാലം മുഴുവന്‍ തുടരാന്‍ സാധ്യതയുള്ള അദൃശ്യവൈകല്യാമാണിതെന്നാണ് വിദഗ്ധാഭിപ്രായം.

പ്രമേഹം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നവരില്‍ ചിലര്‍ക്ക് ഗന്ധമറിയാനുള്ള കഴിവു നഷ്ടമാവുന്നതായി നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അനോസ്മിയ എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.

അനോസ്മിയയ്ക്കു കാരണമാവുന്ന രോഗങ്ങളില്‍ കോവിഡ് കൂടി ഉള്‍പ്പെടുന്നതായാണ് ഗന്ധമറിയാത്തവരെ സഹായിക്കാന്‍ സ്ഥാപിക്കപ്പെട്ട അനോസ്മി ഡോട്ട് ഓര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് ഭേദമായ പലരും ഇപ്പോള്‍ ഈ പരാതി ഉന്നയിക്കുന്നുണ്ട്. രോഗമുക്തി നേടി ഏറെ നാള്‍ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ഗന്ധങ്ങളില്‍നിന്നു നമ്മെ അകറ്റിനിര്‍ത്തുകയാണ് എനോസ്മിയ ചെയ്യുന്നത്. വല്ലാത്ത അവസ്ഥയാണിതെന്നും അനോസ്മി ഡോട്ട് ഓര്‍ഗിന്റെ പ്രസിഡന്റ് ജീന്‍ മൈക്കല്‍ മൈലാര്‍ഡ് പറഞ്ഞു.

Advertisment