Advertisment

കുവൈറ്റില്‍ ചില സര്‍ക്കാര്‍ ഏജന്‍സികള്‍ ലാഭം സ്‌റ്റേറ്റ് ട്രഷറിയിലേക്ക് മാറ്റുന്നില്ലെന്ന് മന്ത്രി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മൂന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ (കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍, പബ്ലിക് അതോറിറ്റി ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐടി, കുവൈറ്റ് പോര്‍ട്‌സ് അതോറിറ്റി) സ്‌റ്റേറ്റ് ട്രഷറിയിലേക്ക് മാറ്റാതെ ഇപ്പോഴും 7.92 ബില്യണ്‍ കെ.ഡി കൈവശം വച്ചിട്ടുണ്ടെന്ന് കുവൈറ്റ് ധനകാര്യമന്ത്രി ഖലീഫ ഹമദ് പറഞ്ഞു.

ലാഭമുണ്ടാക്കാത്തതോ, അല്ലെങ്കില്‍ ആ ലാഭം പ്രതിവര്‍ഷം സ്വന്തം കരുതല്‍ ശേഖരത്തിലേക്ക് മാറ്റാത്തതോ ആയ നാല് ഏജന്‍സികളുണ്ടെന്നും എംപി മര്‍സൂഖ് അല്‍ ഖലീഫയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

കുവൈറ്റ് ക്രെഡിറ്റ് ബാങ്ക്, കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍, പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍സട്രി, കുവൈറ്റ് പോര്‍ട്‌സ് അതോറിറ്റി, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ്, കുവൈറ്റ് ഫണ്ട് ഫോര്‍ അറബ് എക്കോണമിക് ഡെവലപ്പ്‌മെന്റ്, പബ്ലിക് അതോറിറ്റി ഫോര്‍ കമ്മ്യൂണിക്കഷന്‍സ് ആന്‍ഡ് ഐടി എന്നിവയാണ് സ്‌റ്റേറ്റ് ട്രഷറിയിലേക്ക് ലാഭം മാറ്റേണ്ടത്.

Advertisment