Advertisment

കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ ഉമ്മവച്ചു ;ചിതയിലേക്ക് പോകുംവരെ അമ്മയെ തൊട്ടിരുന്നു ; ഒരിക്കലും മറക്കില്ല ആ തണുപ്പ് ; വാഹനാപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിപ്പറിച്ചു കൊണ്ടു പോയ അമ്മയെ കുറിച്ചുള്ള മകന്റെ കുറിപ്പ് വേദനയാകുന്നു

New Update

തിരുവനന്തപുരം : വാഹനാപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിപ്പറിച്ചു കൊണ്ടു പോയ അമ്മയെ വേദനയോടെ ഓർക്കുകയാണ് രാകേഷ് കൃഷ്ണൻ. ആശുപത്രിയിൽ വേദന തിന്ന് കഴിഞ്ഞ രാപ്പലുകൾക്കൊടുവിൽ മരണത്തിന്റെ ലോകത്തേക്ക് മാഞ്ഞു പോയ അമ്മയെ രാകേഷ് കുറിക്കുമ്പോൾ അറിയാതെ കണ്ണു നിറയും.

Advertisment

publive-image

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

January 21st 2019

മറക്കില്ല ഈ ദിനം

മറ്റന്നാൾ S7 യുണിവേഴ്സിറ്റി എക്സാം. തലേ ദിവസം അല്ലേ ശരിക്കും പഠിക്കുന്നത് എന്നോർത്ത് നാളത്തെ കല്ല്യാണത്തിന് ഞാനില്ല എന്ന് പറഞ്ഞു.

തിരുവനന്തപുരത്തിന് അടുത്ത് വരെ ഓടിക്കാൻ മടി എന്ന് അച്ഛൻ പറയുന്നു ,ഡ്രൈവറെ വയ്ക്കാം - ഒന്നുമറിയാതെ സുഖമായി പോയി വരാമല്ലോ എന്ന് തമ്മിൽ പറഞ്ഞു ഡ്രൈവറെ വച്ചു. അങ്ങനെ അച്ഛനും അമ്മയും ഞാൻ എണീക്കും മുൻപേ പോയി

ഉച്ചയ്ക്ക് ഒരു 3 മണി കഴിഞ്ഞപ്പോൾ ഒരു കോൾ അതും ലാൻഡ് ഫോണിൽ റിംഗ് തീരാരായപ്പോൾ എടുത്തു. അടൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് -ഇത് ബിന്ദു - രാജസേനന്റെ വീടല്ലെ ഇപ്പോൾ ഒരു ആക്സിഡെന്റെ ഉണ്ടായി രണ്ടു പേരും ഗുരുതരാവസ്ഥയിലാണ് ഉടനെ എത്തുക. അറിയാതെ പെട്ടെന്ന് തന്നെ മോബൈൽ നമ്പർ മേടിച്ചു സേവ് ചെയ്യതു ഒരു 5 മിനുറ്റിൽ ഞാൻ കോട്ടയം KSRTC എത്തി.

ഉടനെ ഞാൻ മേടിച്ച നമ്പറിൽ വിളിച്ചു അപ്പോൾ പറഞ്ഞു ഇവിടെ നിന്നും മാറ്റണം, ഞാൻ അടുത്തുള്ള എതേലും സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകുവാൻ അപേക്ഷിച്ചു. അവർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകാനുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്തെന്ന് പറഞ്ഞു. ഉടനെ തന്നെ ചേട്ടനേം അമ്മാവനേം വിളിച്ചു പറഞ്ഞു. ഞങ്ങളുടെ സഹോദരതുല്യരായ സുഹൃത്താക്കൾ ( എനിക്ക് ചേട്ടന്മാർ) ഉടനെ എത്തി എന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ അടൂരിൽ നിന്നും എത്തി. ബോധരഹിതരായ അച്ഛനെയ്യും അമ്മയെയും കണ്ട് ഞാനാകെ തളർന്നു.

പക്ഷെ തെല്ലും സമയം കളയാതെ അവരെ ഡോക്റുടെ അടുത്തെത്തിച്ചു.അമ്മയ്ക്ക് ഉടനെ ബോധം തെളിഞ്ഞു ഒരു ഞെട്ട ലൊടെ ചോദിച്ചു 'അച്ഛനെവിടെ എന്ന് ?' ഞാൻ പറഞ്ഞു അച്ഛൻ ഓക്കെ ആണ് നമ്മൾ ഇപ്പോൾ വീട്ടിൽ പോകും ഒന്നും പേടിക്കണ്ടാ എന്നും പറഞ്ഞ് ഉമ്മയും കൊടുത്ത് അശ്വസിപ്പിച്ചു, എന്നാൽ എക്സറേയ്ക്ക് കൊണ്ടു പോകും വഴി അമ്മയ്ക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്നും കാലുകൾ അറിയാൻ കഴിയുന്നില്ല എന്ന് പറഞ്ഞു മയങ്ങി' പിന്നെ അമ്മയ്ക്ക് ബോധം വന്നില്ല. സ്ട്രോക്ക് വന്നതാണെന്ന് പീന്നിട് മനസ്സിലായി ,എക്സെ റേ എടുത്തപ്പോൾ സ്പൈനൽ കോർഡിന് സാരമായ പരിക്കുണ്ടെന്ന് വ്യക്തമായി .

പിന്നെ സ്കാനുകളുടെ തിരക്കായി. മെഡിക്കൽ കോളേജിൽ എല്ലാം നമ്മൾ തന്നെ ചെയ്യണം- ഒരു പക്ഷെ നമ്മൾ തന്നെ ചെയ്യുമ്പോൾ നമ്മൾ കൂടുതൽ തൃപ്തരാവും എന്നാൽ പോലും ഒരു എക്സ്പീരിയൻസട് അറ്റെന്റ്റർ/ നഴ്സ് കുടയുണ്ടെങ്കിൽ എന്നാശിച്ചു പോകുന്ന നിമിഷങ്ങൾ, സ്കാനി ങ്ങിനായി അമ്മയുടെ മൂക്കുത്തി, സാരിയിൽ ഉണ്ടായിരുന്ന സേഫ്റ്റി പിന്നുക്കൾ ഊരാൻ നന്നേ പാടുപ്പെട്ടു. ഈ സമയത്തും അച്ഛന്റെ നില വളരെ ഗുരുതരമായി തുടർന്നു.

നിമിഷങ്ങൾക്കുള്ളിൽ രണ്ടു പേരുടെയും നില ഗുരുതരമായി, ഡോക്ടറുടെ സമാധാനം നല്കുന്ന വാക്കിനായി കാതോർത്തു എന്നാൽ അദ്ദേഹം പറഞ്ഞു സീരിയസാണ് രണ്ടു പേരും മരണപ്പെടാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു .ആ രണ്ടു ബെഡിന്റെയും ഇടയിൽ ഞാൻ ഒറ്റയ്ക്കായി .എല്ലാ മനോബലവും മുന്നിൽ ഇല്ലാതായി.ഒരു മണിക്കൂറിന് ശേഷം എന്റെ ചേട്ടൻ വന്നു അത് വരെ ഇല്ലാത്ത ഒരു മനോധൈര്യം ചേട്ടനെ കണ്ടപ്പോൾ കിട്ടി. പിന്നെ വെന്റിലേറ്റർ കിട്ടുവാനുള്ള തിരക്കിലായി .

ഞങ്ങളുടെ കുടുംബ സുഹൃത്തക്കളുടെയും ബന്ധുക്കളുടെയും സ്വാധീനത്താൽ Icu (വെൻറിലേറ്റർ) ബെഡ് കിട്ടി. ഉടനെ തന്നെ രണ്ടു പേരെയും അങ്ങോട്ട് മാറ്റി ഒരു മണിക്കൂറിന് ശേഷം അച്ഛന് സർജറി പറഞ്ഞു. വളരെ സീരിയസായ സർജറിയാണ് ചെയ്യാതിരിക്കാൻ പറ്റില്ല - എന്നാൽ രക്ഷപ്പെടുമെന്ന് ഉറപ്പും ഇല്ല എന്ന് പറഞ്ഞു - സർജറിക്ക് ഒപ്പിടാൻ നിന്നപ്പേൾ ഞാനാകെ തകർന്നു പോയി എന്റെ കസിൻ ബ്രദർ നന്ദു ചേട്ടന്റെ കൈയിലെ ചൂടും മുറുക്കവും ഇപ്പോളും ഓർക്കുന്നു.

രാവിലെ വരെ നീണ്ടു നിന്ന സർജറി സക്സസായി സീറ്റ് ബെൽറ്റന്റെ മുറുക്കത്തിൽ അച്ഛന് നഷ്ടപെട്ടത് കുടല്ലിന്റെ ഒരു ഭാഗമാണ് എന്നാലും നിത്യജീവിതത്തെ അത് ഭാവിയിൽ ബാധിക്കാൻ ഉള്ള സാധ്യത കുറവാണെന്ന് ഡോക്ടർ പറഞ്ഞ് അശ്വസിപ്പിച്ചു . അമ്മയുടെ നില മോശമായികൊണ്ടിരുന്നു, ഇവിടെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞു. ഒരു റെഫറൽ പോലും തരാനും പറ്റില്ല അതുകൊണ്ട് സ്വന്തം റിസ്കിൽ നിങ്ങൾ തീരുമാനിക്കുക എന്ന് പറഞ്ഞു .നിരവധി ആളുകൾ പരിചയം പോലും ഇല്ലാത്തവർ വരെ അഭിപ്രായങ്ങൾ ചൊരിയാൻ തുടങ്ങി.ഞാനും ചേട്ടനും മാറി നിന്ന് തീരുമാനം എടുത്തു അച്ഛന്റെ തുടർ ചികിത്സ ഇവിടെ തന്നെ ചെയ്യാം കാരണം അടുത്ത സർജറി ഉടനെ കാണും.

എന്നാൽ സ്വന്തം റിസ്കിൽ മാറ്റുന്നതിനാൽ മിക്ക ഹോസ്പിറ്റലുകളും സ്വീകരിക്കാൻ മടി കാണിച്ചു. അവസാനം അസ്റ്റർ മെഡിസിറ്റി സ്വീകരിച്ചു. എന്റെ സ്വന്തം സഹോദരിക്ക് തുല്യമായ Dr കാർത്തിക ചേച്ചിയുടെ സംയോജിതമായ ഇടപെടൽ മൂലം അമ്മയെ സേഫായി മാറ്റുവാൻ സാധിച്ചു. പോകുന്ന വഴിയിൽ കാർഡിയാക്ക് അറസ്റ്റ് ഉണ്ടായി എന്നാൽ അതിനെ തരണം ചെയ്ത് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു . മെഡിക്കൽ കോളേജ് ICU വിന്റെ വരാന്തയിൽ അന്ന് കുറേ ആൾക്കാർ ഉണ്ടായി എല്ലാവരും മൗനത്തിൽ .

പിന്നീട് അച്ഛന്റെ നില മെച്ചപ്പെട്ടു തുടങ്ങി എന്നാൽ അതോർത്ത് സന്തോഷിക്കാനാവാത്ത വിധം അമ്മയുടെ നില കൂടുതൽ അപകടത്തിലേയ്ക്ക് നീങ്ങി - അമ്മയ്ക്ക് ട്രാകഷ്ൻ ഇട്ടു ,കിഡ്നി തകരാറിലായി ഡയാലിസിസ് ആരംഭിച്ചു .എന്റെ ബിജു അമ്മാവനും ചേട്ടനും അവിടെ അസ്റ്ററിൽ ഒരോ നിമിഷവും എണ്ണി കഴിഞ്ഞു .കൂടുതൽ അവയവങ്ങൾ തകരാറിലായി തുടങ്ങി

ആ സമയത്ത് ഞാൻ മെഡിക്കിൽ കോളേജിൽ നിർത്താതെയുള്ള ഓട്ടത്തിലായിരുന്നു. ക്ലിനിംഗ് മുതൽ സ്കാനിംഗിന് പോലും നമ്മൾ മാത്രമാണ് നമ്മുക്കുള്ളത്.

അച്ഛനെ എന്നും പോക്കി എടുക്കാൻ അവേശം കാണിച്ചിരുന്ന ഞാൻ സർജറി കഴിഞ്ഞ കാലൊടിഞ്ഞ ദേഹമാസക്കാലം ചതവും വേദനയും ഉള്ള അച്ഛനെ എടുക്കാൻ ഭയപ്പെട്ടു. തൊടുമ്പോൾ തന്നെ വേദന ആയിരുന്നു. അച്ഛൻ അമ്മയെ ചോദിക്കുമ്പോൾ എല്ലാo ഒരു സംശയവും തോന്നാത്ത വിധം ഒക്കെയാണ് റെസ്റ്റിൽ ആണ് വേറെ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞു. ജനുവരി 31 ഞാൻ ആദ്യമായി മെഡിക്കൽ കോളേജിന് പുറത്തിറങ്ങി അമ്മയെ കാണാൻ .

ഏതാനും മണിക്കൂറകൾ ഞാൻ അച്ഛനെ നന്ദുചേട്ടനെ പൂർണ്ണമായും ഏല്പിച്ചു അസ്റ്ററ്ററിലേക്ക് പോയി അവിടെ ഞാൻ കണ്ടത് എയർപോർട്ടിൽ ഒരു ലൗൻജിൽ സമയം നോക്കി നില്ക്കും വിധം കുറച്ച് ആളുകൾ കൂട്ടത്തിൽ തകർന്നിരിക്കുന്ന ബിജമാനെയും ചേട്ടനെയും കണ്ടു .തലെ ദിവസം ചേട്ടൻ അവിടെ തല കറങ്ങി വീഴുകയുണ്ടായി അതിന്റെ ക്ഷീണവും തെളിഞ്ഞ് കാണുന്നുണ്ട് . അമ്മ ഓക്കെയല്ലേ രക്ഷപ്പെടുമല്ലോ എന്ന് ഞാൻ കൂടെ കുടെ ചേദിച്ചു കൊണ്ടേയിരുന്നു അവസാനം ഡോക്ടർ കാണാൻ അനുവദിച്ചു അമ്മയെ ICU വിൽ ഒരു ഐസോലേഷൽ റൂമിൽ ആയിരുന്നു കിടത്തിയിരുന്നത് ദേഹമാസകാലം ടുബുകൾ .തൊണ്ടയിലെ വലിയ ട്യൂബ് കണ്ട് ഞാൻ പേടിച്ചു പോയി.

കരഞ്ഞുകൊണ്ട് അമ്മയുടെ കാലിൽ ഉമ്മവച്ചു ഞാനുടനെ തന്നെ മെഡിക്കൽ കോളേജിലേയ്ക്ക് തിരികെ പോയി. നീണ്ട 10 ദിവസം ഞാൻ ഉറങ്ങാൻ കിടന്നിട്ടില്ല രാവിലെ 5 മണിക്കുള്ള ക്ലീനിംഗിന് പോകുക എന്ന ഒറ്റ ലക്ഷ്യം അവിടുത്തെ വരാന്തയിൽ പലപ്പോഴായി പാതി മയങ്ങി ഇരുന്നു.എനിക്ക് സഹായത്തിനായി സുഹൃത്തുക്കൾ, ബന്ധുക്കൾ ,ചേട്ടന്റെ ഓഫിസിലെ ചേട്ടന്മാർ അങ്ങനെ നിരവധി പേർ മാറി മാറി വന്നു

Feb 1 അമ്മ മരിച്ചു

മെഡിക്കൽ കോളേജിൽ സാധനങ്ങൾ വയ്ക്കുവനെല്ലാമായി പേ വാർഡ് എടുത്തിരുന്നു രാവിലത്തെ ക്ലിനിംഗിന് പോകുന്നതിന് മുൻപ് അവിടെ പോയി. അഞ്ചു മണി കഴിഞ്ഞുടനെ ചേട്ടന്റെ കോൾ -അമ്മ പോയി ഡാ

ഒരു മരവിപ്പിൽ ഞാനിങ്ങനെ വീണത് കാർത്തിക ചേച്ചിയുടെ അടുത്തേയ്ക്ക് , ചേച്ചിയുടെ ഹൃദയമിടിപ്പ് എന്റെ ചെവിയൽ ശക്തമായി അലയടിച്ചു.എന്നോട് പറയുന്നതിന് മുന്പ് അരവിന്ദ് ചേട്ടനെയും കാർത്തിക ചേച്ചിയേയും ചേട്ടൻ വെളിയിൽ നിർത്തിയിരുന്നു .അതിന് ശേഷം കരച്ചിൽ അല്ലാതെ ഒന്നും ഓർമ്മയില്ല ഇടയ്ക്ക് മണി വല്ലിയച്ഛൻ വന്ന് അച്ഛനോട് നീ പറയണം എന്ന് പറയുന്നു എനിക്ക് സാധിക്കില്ല എന്ന് ഞാൻ ഉറക്കെ പറഞ്ഞു . അച്ഛനോട് വല്ലിയച്ഛൻ അവസാനം പറഞ്ഞു, അചഛന് അവസാനമായി ഒരു നോക്ക് കാണുവാൻ പോലും സാധിച്ചില്ല .

വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയ ആരെയും എനിക്ക് ശരിക്ക് ശ്രദ്ധിക്കാനോ ഓർക്കുവാനോ സാധിച്ചില്ല . പിന്നീട് മുട്ടമ്പലം ശ്മശാനത്തിൽ പോകും വരെ അമ്മയെ മാത്രം നോക്കി തൊട്ടിരുന്നു . അന്ന് ഞാൻ കയ്യിൽ അറിഞ്ഞ തണുപ്പ് അതേ കാഠിന്യത്തിൽ എന്റെ മരണം വരെ ഓർമ്മയിൽ ഉണ്ടാവും.

ഒരു പക്ഷെ അടുത്ത ബന്ധുക്കളെക്കാൾ സ്നേഹം മറ്റാളുകളിൽ കണ്ട നിമിഷങ്ങൾ അതായിരുന്നു. നന്ദി പറയാൻ നിരവധി ആളുകൾ കുടുംബാഗങ്ങൾ, സുഹ്യത്തുക്കൾ, അധ്യാപകർ, എല്ലാവർക്കും മുകളിൽ ഞാൻ കാണുന്ന ഡോക്ടർമാർ -ഹൗസ് സർജൻസ്, വാത്സല്യം കൊണ്ട് പൊതിഞ്ഞ നഴ്സുമാർ .എല്ലാവരോടും സ്നേഹം നേരിട്ട് പറയാൻ എപ്പോളും ശ്രമിച്ചു.കാരണം ഈ നിമിഷങ്ങളിൽ നമ്മൾ ആളുകളെ കാണുകയല്ല മനസ്സ് കൊണ്ട് അറിയുകയാണ്

പഠിച്ച പാഠങ്ങൾ

1. ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം

ഈ ആക്സിഡന്റ് സൂക്ഷം നടക്കുമ്പോൾ ഇന്ഷുറൻസ് എക്സപയറായി ഇരിക്കുവായിരുന്നു.അതു കൊണ്ട് ലൈഫ് ഇൻഷുറൻസിലും പ്രധാനമായി ഹെൽത്ത് ഇൻഷുറൻസ് എടുക്കുക

ഇൻഷുറൻസ് നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ആശ്വാസമാണ്

2. ഹോസ്പിറ്റലിൽ പ്രത്യേയകിച്ച് ICU വിൽ രോഗി കിടക്കുമ്പോൾ അനാവശ്യമായി വിസിറ്റ് ചെയ്യാതിരിക്കുക

ഞാൻ നിരവധി പേരുമായി ഇതിൽ തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട് .അന്നത്തെ സാഹശ്ചര്യത്തിൽ അങ്ങനെ പെരുമാറേണ്ടത് അനിവാര്യമായിരുന്നു.

നമ്മളെ സ്നേഹിക്കുന്നവരെ ശല്യം ചെയ്യുന്നതിന് തുല്യമാണത്

3. ഉറക്കം വന്നാൽ ഒരു കാരണ വശാലും ഡ്രൈവിംഗ് തുടരരുത് ഇത് ആപത്തിൽ കലാശിക്കും.

പ്രത്യേകിച്ച് ഡ്രൈവർമാരുടെ കാര്യത്തിൽ - അവരുടെ തലേ ദിവസത്തെ ഓട്ടം എതായിരുന്നുവെന്നും അവശ്യത്തിന് ഉറക്കം ലഭിച്ചുവെന്നോ ചോദിക്കാൻ ഒരു മടിയും കാണിക്കരുത് അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനൊടൊപ്പം സ്പീഡ് കൂടി കൂടിയാൽ ഒരു അപകടത്തിൽ നിന്ന് കരകേറാനുള്ള ചാൻസ് തീരെ കുറയും

4. ബാക്ക് സീറ്റിൽ ഉള്ളവരും സീറ്റ് ബെൽറ്റ് ധരിക്കുക. എനിക്ക് അഭിമാനത്തോടെ പറയാം ഞങ്ങൾ കുട്ടികൾ ആയിരിക്കും മുതൽ ബാക്കിൽ സീറ്റ് ബെൽറ്റ് ഇട്ട് ശീലിച്ചുഈ അക്സിഡന്റിൽ രണ്ടു പേരും ബാക്ക്സീറ്റിൽ ബെൽറ്റ് ധരിച്ചിട്ടുണ്ടായിരുന്നു അത് കൊണ്ട് മാത്രമാണ് തലയ്ക്ക് യാതൊരു വിധ പരിക്കും ഉണ്ടാകാതിരുന്നത്

ഇനി ഇതിൽ തന്നെ ലോഡ് ലിമിറ്ററും പ്രീ ടെൻഷനറും ഉണ്ടെങ്കിലെ ശരിക്കുമുള്ള സേഫ്റ്റി സാധ്യമാകു

ജീവിതം ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്ന പോലെ പോകില്ല എന്നറിയാം ,എന്നാലും അപ്രതീക്ഷിതമായ കാര്യങ്ങൾ വരുമ്പോൾ ചിലപ്പോൾ സഹിക്കാവുന്നതിനും അപ്പുറം ആയിരിക്കും അതിനാൽ സ്നേഹവും സന്തോഷവും പങ്കു വയ്ക്കുവാൻ കിട്ടുന്ന ഒരു നിമിഷം പോലും കളയരുത്.

ഈ പോസ്റ്റ് എഴുതി തീർത്ത ഈ നിമിഷം പോലും സഹിക്കാൻ പറ്റാത്ത സങ്കടം ഉളളിൽ നിറയുന്നു

മാതാപിതാക്കളുടെ സ്നേഹവും സംരക്ഷണവും മറ്റാരിൽ നിന്നും വെറുതെ ലഭിക്കില്ല. ഇത് തിരിച്ചറിയാൻ എനിക്കും ചേട്ടനും ഈ ആക്സിഡന്റിന്റെ ഓർമ്മ ഒന്നും വേണ്ട ,ഞങ്ങളുടെ മാതാപിതാക്കളുടെ തീരാത്ത സ്നേഹം മാത്രം ഓർത്താ മതി.

Advertisment