Advertisment

ചികിത്സാ പിഴവ്- സോന മോൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.

New Update

ത്രിശൂര്‍ : ചികിൽസാ പിഴവുമൂലം കാഴ്ച നഷ്ടമായ അവസ്ഥയിൽ എത്തിയ തൃശൂര്‍ പട്ടിക്കാട് സ്വദേശി ബാബുവിന്റെയും ലിനിയു ടെയും മകളായ സോന മോൾ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐ കെയർ ആശു പത്രിയിൽ ചികിത്സയിലുള്ള സോനാ മോൾ കണ്ണ് തുറന്ന് പതിയെ കാഴ്ചകൾ കണ്ടു തുടങ്ങി.

Advertisment

publive-image

അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ചുണ്ടിൽ നിന്ന് മാംസ പേശികൾ എടുത്താണ് കുട്ടിയുടെ കൺപോളകൾ പൂർവ്വ സ്ഥിതിയിലാക്കിയത്. കുട്ടിക്ക് ഇപ്പോൾ കൺപോളകൾ തുറക്കാൻ സാധിക്കുന്നുണ്ട്. കാഴ്ച ശരിയാകുന്നത് വരെ ലെൻസ് വെക്കേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ജൂൺ ആറാം തിയ്യതിയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാ മെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി ആയിരുന്നു കുട്ടിയെ വിദഗ്ധ ചികിത്സക്കായി പ്രസാദ് ഐ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടിയെ നാല് ദിവസം മുൻപ് തന്നെ ആശുപത്രിയിൽ നിന്നും ഡി സ്ചാർജ്ജ് ചെയ്തിരുന്നു. എന്നാൽ മൂന്നു ദിവസം ഇടവിട്ട് ഡോ ക്ടറെ കാണേണ്ടത് കൊണ്ട് കുടുംബം ഹൈദരാബാദിൽ തന്നെ തങ്ങുകയായിരുന്നു.

ചികിത്സാ പിഴവ് മൂലമാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടുന്ന അവ സ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് മാതാപിതാക്കൾ ആരോ പിച്ചിരുന്നു. കളിക്കുന്നതിനിടെ സോന മോൾ പെട്ടെന്ന് ബോധര ഹിതയാകുകയായിരുന്നു.

തുടർന്ന് മാതാപിതാക്കൾ കുട്ടിയെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് അപസ്മാ രമുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. അതിനുള്ള മരു ന്നുകൾ നൽകിയതോടെ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ദേഹ മാസകലം തടിച്ചു വീര്‍ത്തു. കണ്‍പോളകളും അടയ്ക്കാ നായില്ല. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങി പിന്നീട് മെഡി ക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സക്കായി നിർധനരായ മാതാപിതാക്കൾക്ക് സാധി ക്കാത്തതിനാൽ നിസഹായവസ്ഥ തിരിച്ചറിഞ്ഞ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ചികില്‍സ സഹായം പ്രഖ്യാപിച്ചതിനാലാണ് കുട്ടി യെ ഹൈദരാബാദിൽ കൊണ്ട് പോയി വിദഗ്ധ ചികിത്സ നൽകാൻ സാധിച്ചത്.

Advertisment