Advertisment

സീ​റ്റ് കിട്ടിയില്ല; തൃ​ണ​മൂ​ല്‍ നേ​താ​വ് സോ​ണാ​ലി ബി​ജെ​പി​യി​ലേ​ക്ക്

New Update

publive-image

Advertisment

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി ബി​ജെ​പി​യി​ലേ​ക്ക്. തൃ​ണ​ണൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും നാ​ല് ത​വ​ണ എം​എ​ല്‍​എ​യാ​യി​രു​ന്ന സോ​ണാ​ലി ഗു​ഹ​യാ​ണ് ബി​ജെ​പി​യി​ല്‍ അം​ഗ​മാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​താ​ണ് സോ​ണാ​ലി തൃ​ണ​മൂ​ലു​മാ​യി പി​ണ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. ബി​ജെ​പി​യി​ലേ​ക്ക് പാ​ര്‍​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ള്‍ റോ​യി ക്ഷ​ണി​ച്ച​താ​യി സോ​ണാ​ലി പ​റ​ഞ്ഞു.

കോ​ല്‍​ക്ക​ത്ത ഹേ​സ്റ്റിം​ഗ്സി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും സോ​ണാ​ലി അ​റി​യി​ച്ചു. ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു ദി​വ​സം വ​രു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​യാ​യെ​ന്നും ബം​ഗാ​ള്‍ നി​യ​മ​സ​ഭ മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ കൂ​ടി​യാ​യ സോ​ണാ​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment