Advertisment

സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം സ്വിറ്റ്‌സര്‍ലാന്‍ഡില്‍; വിവാഹ തിയ്യതി തീരുമാനിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് സൂപ്പര്‍ നായികയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍ വിവാഹം നിശ്ചയിച്ചതായി സൂചന. മെയ് 11, 12 തിയതികളിലായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ വെച്ച് നടി വിവാഹിതയാകുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ ബിസിനസുകാരനും, ഭാനെ ഫാഷന്‍ സ്റ്റോറിന്റെ ഉടമയുമായ ആനന്ദ് അഹൂജയാണ് വരന്‍.

Advertisment

publive-image

രണ്ട് ദിവസത്തെ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം.

ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങിലാണ് വിവാഹം ഉണ്ടാകുക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സോനവും ആനന്ദും അടുത്തിടെ ജനീവ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് വിവാഹവേദി ജനീവ തന്നെയാക്കാമെന്ന് തീരുമാനിച്ചത്.

Advertisment