Advertisment

ഞാന്‍ അതില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു.... ഇനി ഒരിക്കലും ബ്രിട്ടിഷ് എയര്‍വേയ്‍സില്‍ യാത്ര ചെയ്യില്ല: സോനം കപൂര്‍

author-image
ഫിലിം ഡസ്ക്
New Update

വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‍സിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദി നടി സോനം കപൂര്‍. ലഗേജുകള്‍ നഷ്‍ടപ്പെട്ടതാണ് സോനത്തിന്‍റെ വിമര്‍ശനത്തിന് ഇടയാക്കിയത്. ബ്രിട്ടിഷ് എയര്‍വേയ്‍സില്‍ മൂന്ന് തവണയാണ് ഞാന്‍ പോയത്. രണ്ട് തവണ ബാഗ് നഷ്‍ടപ്പെട്ടു.

Advertisment

publive-image

ഞാന്‍ അതില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടിഷ് എയര്‍വേയ്‍സില്‍ യാത്ര ചെയ്യില്ല എന്ന് സോനം കപൂര്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. മറുപടിയുമായി ബ്രിട്ടിഷ് എയര്‍വേയ്‍സും രംഗത്ത് എത്തി. താങ്കളുടെ ലഗേജ് ലഭിക്കാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.

വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നുവോയെന്നും ബ്രിട്ടിഷ് എയര്‍വേയ്‍സ് ചോദിച്ചു. അതെ അതൊക്കെ ചെയ്‍തിരുന്നു. പക്ഷേ വളരെ മോശമായ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും കെടുകാര്യസ്ഥതയുമാണ് എന്നും സോനം പറഞ്ഞു.

sonamkapoor
Advertisment