Advertisment

"സര്‍ക്കാര്‍ ഈ ടണ്‍-ടണാ-ടണ്‍ വര്‍ത്തമാനം കുറയ്‌ക്കേണ്ട സമയമായി; കേന്ദ്രസർക്കാറിനെ പരിഹസിച്ച് ശശി തരൂർ

New Update

ദില്ലി: ഉത്തർപ്രദേശിലെ സോൺഭദ്രയിൽ മൂവായിരം ടണ്‍ സ്വർണനിക്ഷേപം കണ്ടെത്തിയെന്ന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം വൻ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്.

Advertisment

publive-image

ഇതിന് പിന്നാലെ, ഇത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവില്‍ സോൺഭദ്രയില്‍ സ്വര്‍ണനിക്ഷേപമില്ലെന്നും വ്യക്തമാക്കി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രം​ഗത്തെത്തി. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

'എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍-മന്‍-ധന്‍ എന്നിവയോട് ഇത്രമേല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്? ആദ്യം അഞ്ചു മില്യണ്‍ ടണ്‍ (35,94,37,500.00) സമ്പദ്‌വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശമായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശില്‍നിന്ന് 3350 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്നും. അതാകട്ടെ 160 കിലോയായി ചുരുങ്ങുകയും ചെയതു. സര്‍ക്കാര്‍ ഈ ടണ്‍-ടണാ-ടണ്‍ വര്‍ത്തമാനം കുറച്ച് കുറയ്‌ക്കേണ്ട സമയമായിരിക്കുന്നു', ശശി തരൂര്‍ ട്വീറ്റിൽ കുറിച്ചു.

Advertisment