Advertisment

എന്തൊരു നാട്ടാരണപ്പാ… ഇത്രേം വേണോ…; വേണം, നമ്മള്‍ കണ്ണൂരുകാരങ്ങിനെയാ… നമുക്കിതൊരു ഉത്സവം തന്നെയാ… ആദ്യ യാത്ര തുടങ്ങുന്നതിന് മുമ്പ് വിമാനത്തിനകത്ത് പാട്ടും ഡാന്‍സും

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: വേണം, നമ്മള്‍ കണ്ണൂരുകാരങ്ങിനെയാ… നമുക്കിതൊരു ഉത്സവം തന്നെയാ… ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇത്രേം ആഘോഷമാക്കി ഒരു എയര്‍പോര്‍ട്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ടാകില്ല. തികച്ചും വ്യത്യസ്തമായിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. പറന്നുയരുന്നതിനു മുമ്പ് എയര്‍പോര്‍ട്ടും പരിസരവും കേട്ടത് ഒരു തലശ്ശേരിപ്പയ്യന്റെ പാട്ടാണ്. വിമാനത്തിനകത്ത് മാപ്പിളപ്പാട്ടിന്റെ ഈണവും മലബാറിന്റെ താളവും.

Advertisment

ആദ്യയാത്ര രസികന്‍ അനുഭവമാക്കിയത് മറ്റൊരു കണ്ണൂരുകാരനായ മൂല എരഞ്ഞോളി പാടി ഹിറ്റാക്കായ ‘ലങ്കി മറിയുന്നോളെ..’

publive-image

കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനയാത്ര യാത്രക്കാര്‍ ആഘോഷിച്ചത് മാപ്പിളപ്പാട്ട് പാടി. വിഡിയോ നവമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ട് എഫ്ബി ഫാന്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിങ്ങനെ:

‘ലങ്കി മറിയുന്നോളെ…ലങ്കി മറിയുന്നോളെ….. മാപ്പിളപ്പാട്ടിന്റെ ഈരടികളുമായി ഉദ്ഘാടന ദിവസത്തെ ആദ്യ വിമാനം പറന്നുയര്‍ന്നു.. എന്തൊരു നാട്ടാരണപ്പാ… ഇത്രേം വേണോ…

വേണം, നമ്മള്‍ കണ്ണൂരുകാരങ്ങിനെയാ… നമുക്കിതൊരു ഉത്സവം തന്നെയാ… ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇത്രേം ആഘോഷമാക്കി ഒരു എയര്‍പോര്‍ട്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ടാകില്ല… സത്യമല്ലേ..!!!” സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന വിഡിയോയില്‍ ‘നമ്മള് കണ്ണൂരുകാരിങ്ങനാണപ്പാ’, ‘ഇത്രയധികം യാത്രക്കാര്‍ സന്തോഷത്തോടെ നാട്ടില്‍ നിന്നും വിദേശത്തേക്ക് തിരിച്ച് പോകുന്ന കാഴ്ച ആദ്യമായിട്ടാണ്’ തുടങ്ങിയ കമന്റുകളാണ് വിഡിയോക്ക് താഴെ.

 

https://www.facebook.com/kialfaans/videos/2230488747207531/

Advertisment