Advertisment

തിരുത്തല്‍വാദികള്‍ക്കെതിരെ തുറന്നടിച്ച് സോണിയ ഗാന്ധി ! പറയാനുള്ള കാര്യങ്ങള്‍ നേരിട്ടു പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല തന്നെ കാര്യങ്ങള്‍ അറിയിക്കേണ്ടെതെന്നും കോണ്‍ഗ്രസ് അധ്യക്ഷ. ഇടക്കാല അധ്യക്ഷയാണെങ്കിലും താന്‍ പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ സമയം. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മ നിയന്ത്രണവും വേണമെന്നും ജി23 നേതാക്കളെ ഇരുത്തി വിമര്‍ശനം ! സംഘടനാ തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ പ്രവര്‍ത്തക സമിതിയില്‍ കെസി വേണുഗോപാല്‍ അവതരിപ്പിക്കും. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചുമതല മുല്ലപ്പള്ളി രാമചന്ദ്രനെ ഏല്‍പ്പിക്കുമോ ?

New Update

ഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി-23 നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് പറഞ്ഞ അവര്‍, തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും വ്യക്തമാക്കി. താന്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രസിഡന്റാണെന്നും പാര്‍ട്ടിയുടെ കടിഞ്ഞാല്‍ തന്റെ കൈയിലാണെന്നും യോഗത്തില്‍ അവര്‍ പറഞ്ഞു.

Advertisment

publive-image

നീണ്ട ഇടവേളയ്ക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് സോണിയ തന്റെ വിമര്‍ശനം ഉന്നയിച്ചത്. ആമുഖ പ്രസംഗത്തിനിടെയായിരുന്നു തിരുത്തല്‍വാദികളെ ലക്ഷ്യമിട്ടുള്ള സോണിയുടെ പരാമര്‍ശം. പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവും ആത്മനിയന്ത്രണവും ആവശ്യമാണ്.

നേതാക്കള്‍ ഒന്നടങ്കം പാര്‍ട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പുനഃസംഘടന സാധ്യതമാകണമെങ്കില്‍ ഐക്യം വേണമെന്നും സോണിയ ഗാന്ധി നേതാക്കളെ ഓര്‍മിപ്പിച്ചു. സത്യന്ധവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് നടക്കേണ്ടത്. തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടത്.

publive-image

പ്രവര്‍ത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാര്‍ട്ടിക്ക് പുറത്ത് പറയേണ്ടത്. അല്ലാതെ നേതാക്കള്‍ തോന്നുപടിയുള്ള പ്രതികരണങ്ങള്‍ നടത്തരുത്. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവന്‍ സമയ അധ്യക്ഷയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു അധ്യക്ഷന്‍ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്നും ജി-23 നേതാക്കള്‍ ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സോണിയാ ഗന്ധിയുടെ പ്രഖ്യാപനം.

publive-image

അതേസമയം ഇന്നു ചേരുന്ന യോഗത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാകും സംഘടനാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിക്കുക. മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന വിധത്തിലാകും പുനസംഘടനയെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രത്യേക സമിതിയേയും ഇന്നു തെരഞ്ഞെടുക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ ഈ സമിതിയുടെ അധ്യക്ഷനാക്കുകമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

sonia gandhi
Advertisment