Advertisment

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു...കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു

New Update

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. നാളെയാണ് സോണിയയയുടെ 73-ാം പിറന്നാള്‍.

Advertisment

publive-image

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് സോണിയ ആഘോഷം വേണ്ടെന്നുവച്ചത്.

തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം പിറന്നാള്‍. രാജ്യത്തെ കുറ്റകൃത്യങ്ങളിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട് ഭരണകൂടം കാണിക്കുന്ന അനാസ്ഥയിലും തനിക്ക് അതൃപ്തിയുണ്ടെന്ന് കാണിച്ചാണ് സോണിയ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

sonia
Advertisment