Advertisment

ഏത് ഭാവി വികസന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളിലൊന്ന് സാഹോദര്യം ഊട്ടിയുറപ്പിക്കല്‍ ആയിരിക്കണം; കേരളത്തിന്റെ പൈതൃകവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് സോണിയാ ഗാന്ധി

New Update

തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സംസ്ഥാത്തെ ഏത് ഭാവി വികസന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളിലൊന്ന് സാഹോദര്യം ഊട്ടിയുറപ്പിക്കല്‍ ആയിരിക്കണം. കേരളത്തിന്റെ മുഖമുദ്രയായ സാമൂഹിക ഐക്യത്തിലും മതസൗഹാര്‍ദ്ദത്തിലും പിരിമുറുക്കവും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിച്ച 'പ്രതീക്ഷ 2030 വികസന സമ്മിറ്റി'ല്‍ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

സാമൂഹിക ഐക്യവും മതസൗഹാര്‍ദ്ദവും എങ്ങനെ സംരക്ഷിക്കാം, പ്രോത്സാഹിപ്പിക്കാം എന്നതിന് രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകമാണ് കേരളം. ഇതില്‍ പിരിമുറുക്കവും ക്ഷീണവും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു ഭാവിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടേയും ലക്ഷ്യങ്ങളിലൊന്ന് സാഹോദര്യം ശക്തിപ്പെടുത്തലായിരിക്കണം -സോണിയാഗാന്ധി അഭിപ്രായപ്പെട്ടു.

'പ്രതീക്ഷ 2030' വികസന രേഖ ഇന്ത്യക്ക് അകത്തും പുറത്തുമുളള മലയാളികളുമായി നടത്തിയ കൂടിയാലോചനകളെയും കേരളത്തിന്റെ അടുത്ത ദശാബ്ദത്തിലേക്കുളള പുരോഗതിയെയും സമന്വയിപ്പിക്കാനുള്ള ഒരു ഉന്നതശ്രമമാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു ദര്‍ശനരേഖയല്ല സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകളെ സാക്ഷാത്കരിക്കാനുളള കര്‍മ്മ രേഖയാണ്.

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും വീണ്ടെടുത്ത് ദര്‍ശന രേഖയില്‍ പറയുന്ന കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തിലും അന്തസത്ത ചോരാതെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈകാതെ നടപ്പാക്കി തുടങ്ങുമെന്നും സോണിയാഗാന്ധി പറഞ്ഞു.

soniya gandhi
Advertisment