Advertisment

മോദിയുടെ പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ലെന്ന് സോണിയ

author-image
admin
New Update

publive-image

മോദിയുടെ പ്രസംഗം കൊണ്ട് പാവപ്പെട്ടവന്റെ പട്ടിണിമാറ്റാനാകില്ലെന്ന പ്രസ്താവനയുമായി യുപിഎ ചെയര്‍പേഴ്‌സണ്‍ സോനിയാഗാന്ധി. കര്‍ണാടക പ്രചരണവേദിയില്‍ മോദി പ്രസംഗിച്ച് മടങ്ങി മണിക്കൂറിുകള്‍ പിന്നിടുന്നതിന് മുന്‍പാണ് സോണിയാഗാന്ധി ആഞ്ഞടിച്ച് രംഗത്തുവന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നത്.

മോദി ശ്രമിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഇന്ത്യക്കായാണ്. തന്റെ മുന്നില്‍ വരുന്നവരെയെല്ലാം അദ്ദേഹം അസഹിഷുതയോടെയാണ് കാണുന്നത്. അച്ഛാ ദിന്‍ എന്ന വാഗ്ദാനം നിറവേറ്റാന്‍ പ്രധാനമന്ത്രിക്കായിട്ടില്ല. മോദിയുടെ പ്രസംഗം കൊണ്ടി സാധാരണക്കാരന്റെ വയറു നിറക്കാന്‍ കഴിയില്ലെന്നും സോണിയ തുറന്നടിച്ചു.

മോദിയുടെ പ്രസംഗംകൊണ്ട് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. രോഗങ്ങളില്‍ നിന്ന് സുഖപ്പെടുത്താനും മോദിയുടെ പ്രസംഗത്തിന് കഴിയില്ല. ഇതെല്ലാം പരിഹരിക്കാനുള്ള പ്രതിബന്ധതയാണ് വേണ്ടതെന്നും സോണിയ പറഞ്ഞു.

വരള്‍ച്ച നേരിട്ട മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം സഹായം കൊടുത്തപ്പോള്‍ കര്‍ണാടകയെ തഴഞ്ഞു. മുറിവില്‍ ഉപ്പു തേക്കുന്ന സമീപനമാണ് കര്‍ഷകരോട് മോദി ചെയ്തതെന്നും സോണിയ പറഞ്ഞു.

Advertisment