Advertisment

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആയുർവേദ മരുന്നുകൾ ഉപയോഗിക്കാൻ ഐസിഎംആറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള ഹൈക്കോടതിയിൽ സൺസ് ഫൗണ്ടേഷൻ ഹർജി നൽകി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ആയുർവേദത്തിനും അതിൽ പ്രതിപാദിച്ചിട്ടുള്ളതും ഇപ്പോഴും ഉപയോഗിച്ചു വരുന്നതുമായ വിവിധതരം ഔഷധങ്ങൾ കഴിയുമെന്നും കൊവിഡ്19 ബാധിതരായ രോഗികൾക്ക് ഈ മരുന്നുകൾ നൽകാൻ ഐസിഎംആറിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകി.

Advertisment

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൺസ് ഫൗണ്ടേഷനാണ് അഡ്വ പി.റ്റി രാധാകൃഷ്ണൻ മുഖേന ഹർജി നൽകിയത്. ഡബ്ലു എച്ച് ഒ യുടെ അംഗീകാരം ഉള്ളതും നൂറ്റാണ്ടുകളായി പരമ്പരാഗതമായി ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്നതും നിയമപരമായ ഉൽപാദിപ്പിച്ച് റെഡി ടു യൂസായി ആയുർവേദ ഷോപ്പുകളുടെ ജനങ്ങളിൽ എത്തിക്കുന്നതും ആയിട്ടുള്ള മരുന്നുകൾ കോവിഡ്19 രോഗികൾക്ക് ഫലപ്രദമാകും എന്നാണ് സൺസ് ഫൗണ്ടേഷനു വേണ്ടി സൺസ് ഹൈക്കോടതിയിൽ ആവശ്യപ്പെടുന്നത്.

ഈ മരുന്നുകളുടെ തുടർച്ചയായ ഉപയോഗം മൂലം രോഗം വരാതിരിക്കാനും രോഗം മാറിയാലും പിന്നീട് വരാതിരിക്കാനും സഹായകമാകുമെന്ന് ഹർജിയിൽ അവകാശപ്പെടുന്നു. അതിനായി ചില മരുന്നുകളുടെ കൂട്ടും അളവുകളും കഴിക്കേണ്ട രീതിയും ഹർജിയിൽ പറയുന്നുണ്ട് .

പ്രധാനമന്ത്രിക്കും ആയുഷിനും മുഖ്യമന്ത്രിക്കും ഐസിഎംആറിനും ആരോഗ്യവകുപ്പിനും തുടങ്ങി ബന്ധപ്പെട്ട അധികാരികൾക്ക് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സൺസ് പറഞ്ഞു

sons foundation
Advertisment