Advertisment

ഗർ ബേജോ!; അന്യദേശക്കാർക്ക് നാടണയാൻ ബസുകൾ ഏർപ്പെടുത്തി സോനു സൂദ്; സോഷ്യൽ മീഡിയ പറയുന്നു.. സോനു സൂപ്പർ മാനേ!

author-image
ഫിലിം ഡസ്ക്
New Update

കോറോണ കാലത്ത് വ്യത്യസ്ത രീതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി രം​ഗത്ത് വന്ന നടൻ സോനു സൂദിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാ​ഹം. ലോക് ഡൗൺ കാലത്ത് മുംബൈയിലെ ജുഹുവിലുള്ള ഹോട്ടൽ വീട്ടിലേക്ക് പോവാൻ സാധിക്കാത്തവർക്ക് താമസത്തിനായി അദ്ദേഹം തുറന്നുകൊടുത്തിരുന്നു. കുടിയേറ്റ ജോലിക്കാർക്ക് ഭക്ഷണവുമായും താരം ഇതിനിടെ രം​ഗത്തെത്തിയത് വാർത്തയായിരുന്നു.

Advertisment

publive-image

ഇപ്പോൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അദ്ദേഹം സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന ആളുകൾക്കായി ബസുകൾ ഏർപ്പാടാക്കിയാണ് ഏറെ പ്രശംസ പിടിച്ചു പറ്റിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം മുംബൈയിൽ നിന്ന് യു പി യിലേക്കും കർണാടകത്തിലേക്കും ആളുകളെ എത്തിക്കാനായി 10 ബസുകൾ ഏർപ്പാടാക്കിയതും അവയിൽ ഏതാണ്ട് 750 ഓളം പേർ അവരവരുടെ നാടുകളിലേക്ക് മടങ്ങിയതും. ഉടൻ തന്നെ തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നൂറു ബസുകൾ ഏർപ്പാടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ​ഗർ ബേജോ എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കഴിയുന്ന ധാരാളം ജോലിക്കാർ കഴിഞ്ഞ ദിവസങ്ങളിൽ വാഹനസൗകര്യമില്ലാതെ ലോക് ഡൗൺ സമയത്ത് അവരവരുടെ നാടുകളിലേക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന കാഴ്ചകളും മറ്റും വാർത്തയായിരുന്നു. നേരത്തെ വിവിധ സംസ്ഥാനങ്ങൾ അവരവരുടെ അതിർത്തികൾ അടച്ചതോടെ ധാരാളം പേർ അതിർത്തികളിൽ കുടുങ്ങിപ്പോയിരുന്നു. അവർക്ക് ക്വാറന്റെെൻ സൗകര്യങ്ങൾ അതാത് ​ഗവർണമ്‍മെന്റുകൾ ഒരുക്കണമെന്ന് പറഞ്ഞ് താരം രം​ഗത്തെത്തിയിരുന്നു.

ഇതോടെ സോഷ്യൽ മീഡിയയിൽ ഫേവറിറ്റ് ​ഗവർൺമെന്റ് എന്ന് പറഞ്ഞ് ആരാധകർ അദ്ദേഹത്തെ സ്നേഹപൂർവം അഭിസംബോധന ചെയ്ത് രം​ഗത്ത് വന്നിരുന്നു. ചിലർ അദ്ദേഹത്തെ സൂപ്പർ ഹീറോ എന്നും അഭിസംബോധന ചെയ്യുന്നുണ്ട്. അറിയപ്പെടുന്ന ഷെഫായ വികാസ് ഖന്ന അദ്ദേഹത്തിനായി പ്രത്യേക ഡിഷ് ഒരുക്കിയതായി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

ഇതിനൊപ്പം തന്നെ ആരോ​ഗ്യപ്രവർത്തകർക്കായി പ്രത്യേക കിറ്റുകളും നിരവധി പേർക്ക് ഭക്ഷണമെത്തിച്ചുകൊടുക്കാനും താരം മുന്നിലുണ്ടായിരുന്നു. ദബാങ്, ഹാപ്പി ന്യൂ ഇയർ തുടങ്ങി നിരവധി ചിത്രങ്ങളിലഭിച്ച സോനു സൂദ് സൗത്തിന്ത്യൻ സിനിമകളിലും തന്റെ സാന്നിധ്യമറിയിക്കാറുണ്ട്.

sonu sood super man
Advertisment