സോനു സൂദിന് വനിതാ സംവിധായകുടെ കീഴില്‍ അഭിനയിക്കാന്‍ മടി; മണികര്‍ണികയില്‍ നിന്നുള്ള നടന്റെ പിന്മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി കങ്കണ

ഫിലിം ഡസ്ക്
Friday, August 31, 2018


നടന്‍ സോനു സൂദിന് വനിതാ സംവിധായകുടെ കീഴില്‍ അഭിനയിക്കാന്‍ മടി കാരണമാണ് താരം മണികര്‍ണികയില്‍ നിന്നും പിന്മാറിയതെന്ന് കങ്കണ റാവത്ത് പറഞ്ഞു. ‘മണികര്‍ണിക-ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന സിനിമയില്‍ നിന്നും നടന്‍ സോനു സൂദ് താനുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പിന്മാറിയതെന്ന് റിപ്പോര്‍ട്ട് കങ്കണ റാവത്ത് തള്ളികളഞ്ഞു.

Image result for sonu sood manikarnika

‘താന്‍ അയാളെ (സോനുവിനെ) കഴിഞ്ഞ വര്‍ഷത്തെ ഷൂട്ടിന് ശേഷം കണ്ടിട്ടില്ല. അദ്ദേഹം വേറെ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരിക്കലായിരുന്നു. മറ്റു അഭിനേതാക്കളുമായിട്ടുള്ള കോമ്പിനേഷന്‍ സീന്‍ പോലും അഭിനയിക്കാന്‍ വരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നിര്‍മാതാക്കളും എഴുത്തുകാരും അദ്ദേഹവുമായി സംസാരിച്ചിരുന്നു. തന്നെ കാണാന്‍ സോനു വിസമ്മതിച്ചു. വനിതാ സംവിധായകുടെ കീഴില്‍ തനിക്ക് അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് സോനു പറഞ്ഞത്.

Image result for sonu sood manikarnika

തന്റെ അടുത്ത സുഹൃത്താണ് സോനു. അദ്ദേഹത്തിന്റെ പിന്മാറ്റം തന്നെ അതിശയിപ്പിച്ചു. സോനുവിന്റെ ഡേറ്റുമില്ല എന്റെ കീഴില്‍ അഭിനയിക്കാന്‍ താത്പര്യവുമില്ല. അതേസമയം ഞങ്ങളുടെ ടീമിന് തന്റെ കഴിവില്‍ വിശ്വാസമുണ്ട്.

Image result for sonu sood manikarnika

താന്‍ അവസാനമായി അദ്ദേഹത്തോട് സംസാരിച്ചപ്പോഴും പിന്മാറ്റം അറിയിക്കുകയാണ് സോനു ചെയ്തതെന്നും’ കങ്കണ വ്യക്തമാക്കി.

Image result for manikarnika

അതേസമയം സോനുവിന്റെ വക്താവ് സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രംഗത്ത് വന്നു. സോനു പ്രൊഫഷണലായിട്ടാണ് സിനിമയെ സമീപിക്കുന്നത്. തന്റെ എല്ലാ സിനിമകളെയും ആത്മാര്‍ത്ഥമായി കാണുന്ന സോനു ഡേറ്റ് സംബന്ധിച്ച പ്രശ്‌നം മുന്‍കൂട്ടി തന്നെ മണികര്‍ണകയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. വേറെ ഒരു സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിതിനാലാണ് സോനു പിന്മാറിയതെന്നും വക്താവ് അറിയിച്ചു.

×