Advertisment

കുടിയേറ്റ തൊഴിലാളികളെ കാണാൻ ശ്രമിച്ച നടൻ സോനു സൂദിനെ തടഞ്ഞ് ആർ പി എഫ്

New Update

ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവുമായി രംഗത്ത് എത്തിയ വ്യക്തിയാണ് ബൊളിവുഡ് നടൻ സോനു സൂദ്. അന്യ സംസ്ഥാനങ്ങള‍ിൽ കുടുങ്ങി പോയ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ അദ്ദേഹം മുൻകൈ എടുത്തിരുന്നു. നടന്റെ ഈ നീക്കത്തിൽ ശിവസേന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.മഹാരാഷ്ട്ര സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് സോനു സൂദിന്റെ ഇത്തരം നടപടികളെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു.

Advertisment

publive-image

തിങ്കളാഴ്ച രാത്രി ചില തൊഴിലാളികളെ കാണാൻ താരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹത്തെ ആർപിഎഫ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ ബാന്ദ്രയിൽ നിന്ന് ഉത്തർ പ്രദേശിലേയ്ക്ക് പോകുകയായിരുന്നു തൊഴിലാളികൾ. സോനു സൂദിനെ തടഞ്ഞത് ആർപിഎഫ് ഉദ്യോഗസ്ഥരാണെന്നും ഇതുസസംബന്ധിച്ച് ഒരു പരാതിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ഇതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സോനു സൂദ് സന്ദർശിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താക്കറെയെ കണ്ട ശേഷം സോനു സൂദും പ്രതികരണവുമായി എത്തിയിരുന്നു. ശിവസേന എംപിയുടെ വിമര്‍ശനത്തെ താരം എതിർക്കുകയായിരുന്നു എന്ന് ഫില്മിബീറ്റ് റിപ്പോർട്ട് ചെയ്തു.

ലോക്ക്ഡൗൺ കാരണം വീട്ടിലേക്ക് പോവാൻ സാധിക്കാത്തവർക്ക് താമസത്തിനായി മുംബൈയിലെ ജുഹുവിലുള്ള ഹോട്ടൽ അദ്ദേഹം തുറന്നുകൊടുത്തിരുന്നു. ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക കിറ്റുകളും നിരവധി പേർക്ക് ഭക്ഷണമെത്തിച്ചുകൊടുക്കാനും താരം മുന്നിലുണ്ടായിരുന്നു. നേരത്തെ വിവിധ സംസ്ഥാനങ്ങൾ അവരവരുടെ അതിർത്തികൾ അടച്ചതോടെ ധാരാളം പേർ അതിർത്തികളിൽ കുടുങ്ങിപ്പോയിരുന്നു. അവർക്ക് ക്വാറന്റൈൻ സൗകര്യങ്ങൾ അതാത് ഗവർണമെന്റുകൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് താരം നേരത്തെ രംഗത്തെത്തിയിരുന്നു.

sonu sood rpf
Advertisment