Advertisment

ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ല, എങ്ങനെയെങ്കിലും ഉത്രയെ ഒഴിവാക്കണമെന്നു പലതവണ സൂരജ് പറഞ്ഞിരുന്നു; സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കവെയാണ് ഉത്രയെന്ന യുവതിയെ ഭര്‍ത്താവ് കരിമൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് ഉത്രം സ്വന്തം വീട്ടില്‍ എത്തിയിരുന്നത്. എന്നാല്‍ ഭാര്യയെ ഇല്ലാതാക്കാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്ന സൂരജ് സ്‌നേഹം നടിച്ച് കൂടെയെത്തി ജീവനെടുക്കുകയായിരുന്നു. സംഭവത്തില്‍ സൂരജിന് കുരുക്ക് മുറുക്കി സുഹൃത്തുക്കളും മൊഴി നല്‍കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

തുടര്‍ന്ന് സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. ജയിലുള്ള സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വനം വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ അഞ്ചുപേരാണ് സിആര്‍പിസി 164 - പ്രകാരം മജിസ്‌ട്രേട്ടിനു മുന്നില്‍ മൊഴി നല്‍കിയത്. ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യമില്ലെന്നും എങ്ങനെയെങ്കിലും ഉത്രയെ ഒഴിവാക്കാണമെന്നും പലതവണ സൂരജ് പറഞ്ഞിരുന്നുവെന്നാണ് ഒരു സുഹൃത്തിന്റെ മൊഴി.

മാപ്പ്സാക്ഷിയാക്കണമെന്നുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ ഇവയെല്ലാം പ്രോസിക്യൂഷന് സഹായകരമാകുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം. സൂരജിന്റെ അമ്മയേയും സഹോദരിയേയും വധക്കേസില്‍ പ്രതിചേര്‍ക്കില്ല.

സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീധനപീധനവും ഗാര്‍ഹിക പീഡനുവുമാകും ഇരുവര്‍ക്കുമെതിരെ ചുമത്തുക. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു.

വിവിധ ലാബുകളില്‍ നിന്നുള്ള രാസ,ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഈ മാസം അവസാനത്തോടെ ലഭിക്കും. പ്രതികള്‍ക്കു സ്വഭാവിക ജാമ്യം കിടുന്നത്ത് ഒഴിവാക്കാന്‍ ഓഗസ്റ്റ് മാസം ആദ്യം കുറ്റപത്രം സമര്‍പ്പിക്കാനാണ് ജില്ലാ െ്രെകംബ്രാഞ്ചിന്റെ ശ്രമം. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

sooraj and uthra uthra murder case
Advertisment