Advertisment

ഉത്രയെ കൊന്നത് ഞാന്‍തന്നെ; മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി കുറ്റമേറ്റ് പറഞ്ഞ് സൂരജ്‌

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ഉത്ര വധക്കേസില്‍ കുറ്റമേറ്റ് പറഞ്ഞ് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നത് താനാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ സൂരജ് പരസ്യമായി സമ്മതിച്ചത്. ഉത്രയെ താനാണ് കൊന്നതെന്ന് സൂരജ് കരഞ്ഞു കൊണ്ടാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Advertisment

publive-image

അതെസമയം. ഉത്ര വധക്കേസിലെ രണ്ടാം പ്രതിയായ പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ജില്ലാ ക്രൈംബ്രാ‍ഞ്ച് വീണ്ടും ചോദ്യം ചെയ്യും

publive-image

മാപ്പ് സാക്ഷിയാക്കണമെന്ന് അഭ്യര്‍ഥിച്ച് ജയില്‍ അധികൃതര്‍ മുഖേന ഈ മാസം ആദ്യമാണ് സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കോടതി പ്രതിക്ക് പുനര്‍വിചിന്തനത്തിന് രണ്ടു ദിവസം കൂടി അനുവദിച്ചു.

uthra murder all news sooraj uthra death
Advertisment