Advertisment

ഓഖി; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം

author-image
admin
Updated On
New Update

Image result for ആർച്ച് ബിഷപ്പ് സൂസെപാക്യം

തിരുവനന്തപുരം: ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം. വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ദുരന്ത ബാധിതർക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങൾക്കായല്ല ചെലവിട്ടതെന്നും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു.

422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോൾ 110 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. എന്നിട്ടും സംസ്ഥാന സർക്കാർ തുക വക മാറ്റുന്നെന്ന് ചിലർ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisment