Advertisment

വിവാഹത്തിന് ഇനി മൂന്നു ദിവസം മാത്രം.... ക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

author-image
ഫിലിം ഡസ്ക്
New Update

ടിക് ടോക്കിലൂടെ പ്രേക്ഷക മനംകവര്‍ന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്‍റെയും മകളാണ് സൗഭാഗ്യ. താരം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ട് എത്തിയത്.

Advertisment

publive-image

ഇതിനു പിന്നാലെ സൗഭാഗ്യയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. വിവാഹത്തിന് ഇനി മൂന്ന് നാള്‍ കൂടി മാത്രമാണുള്ളത്.സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍ സോമശേഖറാണ് വരന്‍.

publive-image

അര്‍ജുനുമായുള്ള തന്റെ വിവാഹം ഈ മാസം 19 ന് ഉണ്ടാകും എന്നാണ് സൗഭാഗ്യ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്.

publive-image

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചാകും വിവാഹമെന്നും സൗഭാഗ്യ ആരാധകര്‍ക്കായി പങ്കുവച്ച ക്ഷണക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

soubhagya marriage
Advertisment