Advertisment

പ്രിയപ്പെട്ട ജാമി.....നീയാണ് എന്‍റെ വീട്, എന്‍റെ ലോകം, എന്‍റെ ഇനിയുള്ള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗബിന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാഹിറിന്‍റെ ഭാര്യ ജാമിയ സഹീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരം. 'ജന്മദിനാശംസകള്‍ എന്‍റെ പ്രിയപ്പെട്ട ജാമി.നീയാണ് എന്‍റെ വീട്, എന്‍റെ ലോകം, എന്‍റെ ഇനിയുള്ള ജീവിതം മുഴുവന്‍ നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Advertisment

publive-image

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ജാമിയ സഹീര്‍ നീയാണ് എന്‍റെ ഏറ്റവും വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എല്ലായ്‌പ്പോഴും മനോഹരമായും പരിപൂര്‍ണമായും സംരക്ഷിച്ചതിന് നന്ദി. ഏറ്റവും മോശമായ സമയത്ത് പോലും നീ ചുറ്റുമുള്ള നല്ലത് കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്തു. . നീയെന്‍റെ എന്‍റെ തിളങ്ങുന്ന നക്ഷത്രമാണ്,' സൗബിന്‍ കുറിച്ചു.

സൗബിനും ജാമിയും മകന്‍ ഒര്‍ഹാനൊപ്പം മാലിയിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ഒപ്പം ഭാര്യയുടെയും മകന്‍റെയും ചിത്രങ്ങളും സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment