Advertisment

സൗദി രാജകൊട്ടാരത്തിനു മുകളിലൂടെ പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു; വീഡിയോ വൈറല്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി സംശയാസ്പതമായി പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി എട്ടിനാണ് ഡ്രോണ്‍ കണ്ടത്. ഡ്രോണ്‍ പറന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവെച്ചിടുകയായിരുന്നെന്ന് റിയാദ് പൊലീസ് വ്യക്താവ് പറഞ്ഞു.

Advertisment

publive-image

എന്നാല്‍ ഈ സമയം രാജകുമാരന്‍ ദിരിയയിലെ അദ്ദേഹത്തിന്റെ ഫാമിലായിരുന്നു. സൈന്യം വെടിയുതിര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം അതീവ സുരക്ഷയുള്ള രാജ കൊട്ടാരത്തിനടുത്ത് ഡ്രോണ്‍ വന്നതെങ്ങനെയാണെന്നും ഇതിനു പിന്നാല്‍ ആരാണെന്നും സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Advertisment