Advertisment

സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയാന്‍ ധാരണയായിട്ടില്ലെന്ന് വത്തിക്കാന്‍

New Update

publive-image

Advertisment

വത്തിക്കാന്‍ : സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നു എന്ന വാര്‍ത്ത തെറ്റെന്ന് വത്തിക്കാന്‍ . വത്തിക്കാന്‍ പ്രതിനിധിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഇല്ല. മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ട്.

കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ നിന്നും ഫ്രഞ്ച് കര്‍ദിനാളായ ജീന്‍ ലൂയിസ് ടോറന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന്‍ പള്ളി പണിയാന്‍ ധാരണയായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

ഈജിപ്റ്റിലെ ഒരു വാര്‍ത്ത ഏജന്‍സി സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയാന്‍ വത്തിക്കാന്‍ ധാരണ ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്നാണ് വാര്‍ത്ത വന്നത്.

pope soudi news
Advertisment