Advertisment

സൗദിയില്‍ ഇത്തരം സന്ദർഭങ്ങളിൽ പ്രവാസിയ്ക്ക് സ്‌പോൺസറെ മാറ്റാൻ അനുമതി വേണ്ട !

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയിൽ സ്‌പോൺസറുടെ കീഴിൽ മാത്രം താമസ രേഖയിൽ ചേർത്ത ജോലിയേ ചെയ്യാവൂ. ഒരു സ്‌പോൺസറുടെ കീഴിൽ നിന്ന് മറ്റൊരു സ്‌പോൺസറിലേയ്ക്ക് മാറുക ക്ഷിപ്രം സാധ്യവുമല്ല.

publive-image

അതിനു നിലവിലെ സ്‌പോൺസറുടെ അനുമതി വേണം. സ്പോൺസർ സ്വകാര്യ വ്യക്തിയായാലും സ്ഥാപനമായാലും സ്ഥിതി വ്യത്യസ്തമല്ല.

publive-image

എന്നാൽ, മൂന്ന് അവസരങ്ങളിൽ വിദേശ തൊഴിലാളിയ്ക്കു പുതിയ മറ്റൊരു പുതിയ സ്‌പോൺസറെ സ്വീകരിക്കാം - നിലവിലെ സ്‌പോൺസറുടെ അനുമതിയില്ലാതെ തന്നെ.

publive-image

അത്തരം അവസരങ്ങൾ ഇവയാണ്:

  •  വിദേശ തൊഴിലാളിയുടെ താമസ രേഖ (ഇഖാമ), തൊഴിൽ പെര്മിറ്റ് എന്നിവയുടെ കാലാവധി കഴിയുക,
  • തൊഴിലാളിയ്ക്ക് തുടർച്ചയായ മൂന്ന് മാസങ്ങളായി ശമ്പളം നല്കിയിട്ടില്ലാതിരിക്കുക,
  • തൊഴിലാളി ഒളിച്ചോടി (ഹുറൂബ്) യതായി നൽകിയ പരാതി വ്യാജമെന്ന് തെളിയുക.
  • publive-image

തൊഴിലാളിയുടെ ഇഖാമ കാലാവധി കഴിഞ്ഞാൽ നിലവിലെ സ്പോൺസറോട് വിവരം അറിയിക്കാതെ തന്നെ സ്‌പോൺസർഷിപ് മാറ്റാൻ സാധിക്കുമോ എന്ന ഒരാളുടെ ട്വിറ്റർ വഴിയുള്ള ചോദ്യത്തിന് തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം ട്വിറ്റര് അക്കൗണ്ടിലൂടെ നൽകിയ മറുപടിയിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

saudi news
Advertisment