എടത്വ: സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ സൗഹൃദ വേദിയുടെ ലോഗോ പ്രകാശനം ചെയ്തു.ചടങ്ങ് എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ ,മനോഹരൻ വെറ്റിലക്കണ്ടം, സാം മാത്യൂ എന്നിവർ പ്രസംഗിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയി നിയമിതനായ ഡോ.ജോൺസൺ വി.ഇടിക്കുളയെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പബ്ലിക്ക് ഹെൽത്ത് ഹീറോ അവാർഡ് ജേതാവുകൂടിയായ ഷാജി കറുകത്ര അഭിനന്ദിച്ചു. സൗഹൃദ വേദിയുടെ ലോഗോ രചിച്ചത് മാധ്യമ പ്രവർത്തകയായ സ്നേഹ ഷാജിയാണ്.