Advertisment

സൗഹൃദ വേദിയുടെ ജനക്ഷേമ പദ്ധതിയായ 'സൗഹൃദ മന്ന' പദ്ധതിക്ക് തുടക്കമായി

New Update

publive-image

Advertisment

എടത്വ: സൗമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിലകൊള്ളുന്ന സൗഹൃദ വേദിയുടെ ജനക്ഷേമ പദ്ധതികൾ വീയപുരം പഞ്ചായത്തിലും തുടക്കമായി. 'സൗഹൃദ മന്ന' പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിന് നല്കുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം വീയപുരത്ത് തുടക്കമായി.

വീയപുരം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ശ്യാംകുമാർ വി.എസ് ഉദ്ഘാടനം നിർവഹിച്ചു. എസ് സി പി.ഒ പ്രിയയുടെ നേതൃത്വത്തിലാണ് നിർധന കുടുംബത്തെ കണ്ടെത്തിയത്. വീയപുരം പോലീസ് സ്റ്റേഷനിലേക്ക് നല്കിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ എസ്.ഐ സാമുവേലിന് സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള കൈമാറി.

എസ്.ഐ ബൈജു, എഎസ് ഐ സത്യൻ, സി.പി.ഒമാരായ അനിൽ, രതീഷ്, പ്രജു, സുന്ദർലാൽ, സൗഹൃദ വേദി ഭാരവാഹികളായ റെന്നി തോമസ് തേവേരിൽ, സിയാദ് മജീദ്, രജീഷ് കുമാർ പി.വി, എൻ.ജെ. സജീവ്, സുരേഷ് പരുത്തിക്കൽ, ഏബ്രഹാം വർഗ്ഗീസ്, സുധീർ കൈതവന എന്നിവർ സംബന്ധിച്ചു.

നിർധന കുടുംബങ്ങൾക്ക് പ്രതിമാസം ഭക്ഷ്യധാന്യ കിറ്റുകൾ വീട്ടിലെത്തിക്കുന്ന ജനക്ഷേമപദ്ധതിയാണ് 'സൗഹൃദ മന്ന'.

edathuva news
Advertisment