Advertisment

കോവിഡ് സെൻ്ററിലെ കുരുന്നുകൾക്ക് കരുതലുമായി സൗഹൃദ വേദി; അത്താഴം വിതരണവുമായി നാലാം ദിനത്തിൽ...

New Update

publive-image

Advertisment

എടത്വ: സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെ' എന്ന പദ്ധതിയിലൂടെ എടത്വ പഞ്ചായത്തിൽ നടത്തുന്ന പദ്ധതികളുടെ പ്രവർത്തനോദ്ഘാടനത്തിൻ്റെ ഭാഗമായി സെൻ്റ് അലോഷ്യസ് കോളജ് ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കോവിഡ് സെന്ററിലെ കുട്ടികൾക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു.

എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ബ്രഡ്, ജാം, ബിസ്ക്കറ്റ് മറ്റ് സാധനങ്ങൾ ആണ് ആര്യ ഫാസ്റ്റ് ഫുഡ് ഉടമ കെ.കെ സുധീർ വൈസ് പ്രസിഡൻ്റ് ജയിൻ മാത്യുവിന് കൈമാറിയത്.

കഴിഞ്ഞ ദിവസം കോവിഡ് സെൻ്ററിലെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയതിനെ തുടർന്നാണ് കുട്ടികൾക്ക് ഇപ്രകാരം നല്കാൻ പ്രേരണയായത്.

publive-image

തലവടി ഗ്രാമപഞ്ചായത്തിലെ കോവിഡ് കുടുംബങ്ങൾക്കുളള അത്താഴ പൊതി വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുമോൾ ഉത്തമന് നല്കി ഉദ്ഘാടനം ചെയ്തു.

കോവിഡ് ബാധിതർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നത് കൂടാതെയാണ് ചപ്പാത്തിയും ചിക്കൻക്കറിയും അടങ്ങിയ അത്താഴം വിതരണം ചെയ്യുന്നത്. ഇന്ന് നാലാം ദിനമാണ്. സുധീർ കൈതവന, വിൻസൻ പൊയ്യാലുമാലിൽ, എൻ.ജെ.സജീവ്, സുരേഷ് പരുത്തിക്കൽ, പി.ബൈജു, ഏബ്രഹാം വർഗ്ഗീസ് എന്നിവർ നേതൃത്വം നല്‍കി.

edathuva news
Advertisment