Advertisment

ജൻമനാ കിടപ്പ് രോഗിയായ ലിബിൻ്റെ 'സ്നേഹക്കൂട് ' നിർമ്മാണം പാതിവഴിയില്‍... മന്ത്രിയുടെ വരവും കാത്ത് ലിബിൻ

New Update

publive-image

Advertisment

ചെങ്ങന്നൂർ: ജൻമനാ കിടപ്പ് രോഗിയായ ലിബിനെ കാണാനെത്തിയ എംഎൽഎ വാക്ക് പാലിച്ചു. ഇനിയും മന്ത്രിയുടെ വരവും കാത്തിരിക്കുകയാണ് ലിബിൻ. 2018 ലെ പ്രളയത്തിൽ വലിയ ചെമ്പ് പാത്രത്തിൽ കയറ്റിയാണ് ലിബിനെ രക്ഷാപ്രവർത്തകർ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ച് ജീവൻ രക്ഷപെടുത്തിയത്.

ആല ചിറമേൽ ബാബുവിൻ്റെ മകനാണ് ലിബിൻ. 2018 ലെ മഹാപ്രളയത്തിൽ ഏറ്റവും കുടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ആലാ പഞ്ചായത്തിലെ ഒന്നാം വാർഡ്. ഓട്ടോ ഡ്രൈവറായ ബാബുവിൻ്റെ തുച്ഛമായ വരുമാനംകൊണ്ട് 2 മുറിയുള്ള ഒരു വീടിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും അത് പാതി വഴിയിലായിരുന്നു.

ഒരു മഴ പെയ്താൽ പെട്ടന്ന് ഈ വീട്ടിൽ വെള്ളം കയറും. വീട്ടിലേക്ക് എത്തുവാൻ നല്ല വഴിയും ഇല്ല. 2017ൽ പഞ്ചായത്ത് ആസ്തി ഫണ്ടിൽ നിന്നും ലിബിൻ്റെ വീട്ടിലേക്കുള്ള നടപ്പാത കയർ ഭൂവസ്ത്ര ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയത് കൊണ്ട് കടുത്ത പ്രളയത്തിൽ നടപ്പാത ഒലിച്ചു പോയില്ല.

ഏറെ താഴ്ന്ന പ്രദേശമായ ചാലുംപാടം പാടശേഖരത്തിന്റെ മധ്യത്തിൽ താമസിക്കുന്ന ലിബിൻ്റെ (30) ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് മാധ്യമ പ്രവർത്തകനായ സനൽ രാഘവൻ ആണ് സൗഹൃദ വേദിയുടെ സഹായം ആവശ്യപെട്ട് പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുളയെ സമീപിച്ചത്.

ലിബിൻ്റെ വീട് സന്ദർശിച്ച സൗഹൃദ വേദി ഭാരവാഹികൾ ലിബിന് 'സ്നേഹക്കൂട് 'ഒരുക്കി കൊടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തിരുവോണ നാളിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തുടക്കമിട്ട സ്നേഹക്കൂടിന് ലിബിൻ്റെ മാതാപിതാക്കൾ ആദ്യ ശില പാകുകയും ചെയ്തു.

കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ സഹകരണത്തോടെ ലിബിന് ശുചിമുറിയോട് കൂടിയുള്ള ഒരു മുറിയും മറ്റ് സൗകര്യങ്ങളും നിർമ്മിക്കുന്ന പ്രവർത്തി സൗഹൃദവേദിയുടെ നേതൃത്വത്തിൽ കോടുകുളഞ്ഞി അമ്യത കൺസ്ട്രക്ഷസിൻ്റെ ചുമതലയിൽ പുരോഗമിക്കുന്നതിനിടയിലാണ് വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സജി ചെറിയാൻ എംഎൽഎ കഴിഞ്ഞ വർഷം ലിബിൻ്റെ വീട് സന്ദർശിക്കുകയും ലിബിൻ്റെ വീട്ടിലേക്കുള്ള റോഡിൻ്റെ നിർമ്മാണത്തിനായി 5 ലക്ഷം രൂപ വാഗ്ദാനവും ചെയ്തിരുന്നു.

വെള്ളപ്പൊക്കം, ലോക്ക് ഡൗൺ എന്നിവ ഉണ്ടായതിനാൽ ലിബിൻ്റെ 'സ്നേഹക്കൂട് ' നിർമ്മാണം ഇതുവരെ പൂർത്തിയാക്കുവാൻ സാധിച്ചില്ല. ടൈലിംങ്ങ്' വയറിങ്ങ്, പെയിൻ്റിങ്ങ് എന്നിവ ശേഷിക്കുന്നു. ഇതിനിടയിൽ ആണ് ഇന്നലെ മുതൽ റോഡ് നിർമ്മാണത്തിനും തുടക്കമിട്ടത്.

സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് ആശ്വാസമാണ്. ലിബിമോൻ്റെ മാതാവ് ആലീസ് ബാബുവിൻ്റെ പേരിൽ ഫെഡറൽ ബാങ്ക് ആലാ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 115901OOO73177. IFSC code. FDRL0001159. Google Pay 7306582782

alappuzha news
Advertisment