Advertisment

മുപ്പത്തിനാലിൽ പടി - കാട്ടുനിലം പള്ളി റോഡിന് സംരക്ഷണഭിത്തി നിർമ്മിക്കണം: സൗഹൃദ വേദി

New Update

publive-image

Advertisment

എടത്വ: തലവടി പഞ്ചായത്തിലെ 12,13,11 വാർഡുകളെയും എടത്വ പഞ്ചായത്തിലെ വാർഡി 8 നെയും ബന്ധിപ്പിക്കുന്ന മുപ്പത്തിനാലിൽ പടി - കാട്ടുനിലം പള്ളി റോഡിൽ നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി കുരിശടിക്ക് സമീപമുള്ള കലുങ്കിൻ്റെ അപ്രോച്ച് നദിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു.

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയെങ്കിലും ഈ റോഡിൻ്റെ ഇരുവശങ്ങളിലായി നദിയും നെൽപാടങ്ങളും ആണ്. എടത്വ ഭാഗത്ത് നിന്നും നിരണം മാവേലിക്കര ഭാഗത്തേക്കും മാവേലിക്കരയിൽ നിന്നും എടത്വാ, തകഴി, ആലപ്പുഴയിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് വരുന്നത്.

റോഡിൻ്റെ വശങ്ങളിലായി സംരംക്ഷണ ഭിത്തി ഇല്ലാത്തതിനാൽ വളരെയധികം അപകടകരമായ അവസ്ഥയാണ്. ഇടിഞ്ഞ് താഴ്ന്ന കലുങ്കിൻ്റെ അപ്രോച്ച് ഉൾപ്പെടെ വശങ്ങളിൽ സംരംക്ഷണ ഭിത്തി നിർമ്മിക്കണമെന്നാവശ്യപെട്ട് അധിക്യതർക്ക് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്കി.

edathuva news
Advertisment