Advertisment

ബലിപെരുന്നാൾ ദിനത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തന സംഗമം

New Update

publive-image

Advertisment

എടത്വ: ത്യാഗത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും സ്മരണകൾ ഉണർത്തികൊണ്ട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ബലിപെരുന്നാൾ ദിനത്തിൽ നടത്തി.

കിഡ്നി തകരാറിലാറിലായ 7 വയസ് പ്രായമുള്ള വിദ്യാർത്ഥിക്ക് ഉള്ള ചികിത്സ സഹായം വിതരണം ചെയ്തു.കൂടാതെ കോവിഡ് രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സുബറയുടെ ചെറുമകൻ ഒൻപത് മാസം പ്രായവും ഹൃദയവാൽവിന് തകരാറിലായ കുഞ്ഞിൻ്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിന് തീരുമാനിച്ചു.

സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വാ ഗ്രാമ പഞ്ചായത്ത് മെമ്പർ ബെറ്റി ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം തലവടി ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ഏബ്രഹാം നിർവഹിച്ചു.

വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, എ.ജെ.കുഞ്ഞുമോൻ, പ്രയിസൺ കോശി എന്നിവർ പ്രസംഗിച്ചു. അണുബാധ മൂലം വലതുകാലിൻ്റെ മുട്ടിൻ്റെ മുകളിൽ വെച്ച് മുറിച്ചു മാറ്റി ആശുപത്രിയിൽ കഴിയുന്ന പുന്നപ്ര ശ്രീചൈതന്യയിൽ ബാലകൃഷ്ണനെ സാമ്പത്തികമായി സഹായിക്കുവാൻ നടത്തുന്ന സൗഹൃദ വേദിയുടെ പ്രവർത്തനങ്ങളെ എടത്വാ ഗ്രാമ പഞ്ചായത്ത് മെമ്പർ ബെറ്റി ജോസഫ് അഭിനന്ദിച്ചു.

edathuva news
Advertisment