Advertisment

കൊവിഡ് 19 സ്ഥിരീകരിച്ച എടത്വാ പഞ്ചായത്ത് രണ്ടാം വാർഡിലെ കണ്ടെയ്ൻമെൻ്റ് സോണിൽ താത്ക്കാലിക സഹായ കേന്ദ്രം ഒരുക്കി സൗഹൃദ വേദി

New Update

എടത്വ: കൊവിഡ് 19 സ്ഥിരീകരിച്ച എടത്വാ പഞ്ചായത്ത് രണ്ടാം വാർഡിലെ കണ്ടെയ്ൻമെൻ്റ് സോണിൽ പോലീസ്-എഡിആർഎഫ്  സേനാംഗങ്ങളുടെ  സേവനം ലഭ്യമാണ്. ഇതിലേക്കായി താത്ക്കാലിക സഹായ കേന്ദ്രം ഒരുക്കി സൗഹൃദ വേദി.

Advertisment

publive-image

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്തപ്പോൾ ഡ്യൂട്ടിയിലുള്ളവരുടെ  ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ്  ടെൻ്റ് നിർമ്മിച്ചു നല്കാൻ തീരുമാനിച്ചതെന്ന് സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, ചാരിറ്റി കൺവീനർ ഷാജി ആലുവിള എന്നിവർ പറഞ്ഞു.

സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ ഇടിക്കുള അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രററി  കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായങ്കരി ഉദ്ഘാടനം ചെയ്തു സിവിൽ പോലീസ് ഓഫിസർമാരായ ഗോപൻ കെ,ശ്യാംകുമാർ എസ്, ഗ്രൂപ്പ്  ലീഡർമാരായ ജീമോൻ ജോസഫ്, ഫിലിപ്പ് ജോസ്, പ്രതീഷ് തായംങ്കരി, സുരേഷ് പരുത്തിക്കൽ, ജസ്റ്റിൻ മാളിയേക്കൽ, വിജയകുമാർ നായർ തുടങ്ങിയവർ സംബന്ധിച്ചു.

ഈ പ്രദേശത്ത് സൗജന്യ കുടിവെള്ള വിതരണവും സൗഹൃദ വേദി നടത്തുന്നുണ്ട്. ആഗസ്റ്റ് 24 മുതലാണ് രണ്ടാം വാർഡിലെ തായങ്കരി പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയും പോലീസ് ബാരിക്കേഡ് വെച്ച് കോളനിയിലേക്കുള്ള വാഹനങ്ങൾക്ക് നിരോധിച്ചിരിക്കുകയും ചെയ്തത്. 25-ൽ അധികം എഡിആർഎഫ് സേനാംഗങ്ങൾ പ്രദേശത്ത് സേവനം ചെയ്യുന്നുണ്ട്.

alappuzha news
Advertisment