Advertisment

പെരിയ സൗഹൃദവേദിയുടെ 2021 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രകാശ് പ്രസിഡണ്ട്, അനൂപ് സെക്രട്ടറി, ഹരിപ്രസാദ് ട്രഷറർ

New Update

publive-image

Advertisment

അബുദാബി: യുഎഇയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹ്യദ വേദിയുടെ വാർഷിക ജനറൽ ബോഡി യോഗവും വെബിനാർ വഴി നടന്നു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാഞ്ഞങ്ങാട് നെഹറു ആർട്സ് ആന്റ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പാൽ ഡോ. എം കുമാരൻ അനുമോദിച്ചു.

പെരിയ സൗഹ്യദ വേദി പ്രസിഡണ്ട് പി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് പെരിയ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാകേഷ് ആനന്ദ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

യോഗത്തിൽ വെച്ച് സൗഹ്യദ വേദിയുടെ 2021 വർഷത്തെ പ്രസിഡണ്ടായി പ്രകാശ് നിടുവോട്ട്, ജനറൽ സെക്രട്ടറിയായി അനൂപ് കുമാർ പി.വി, ട്രഷറർ ആയി ഹരിപ്രസാദ് എന്നിവരെ

തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികളായി ഹരീഷ് പെരിയ (വൈസ്.പ്രസിഡണ്ട് ), ഷനോജ് കണ്ണൻ, (ജോ.സെക്രട്ടറി), അനൂപ് കൃഷ്ണൻ ട്രഷറർ), രാകേഷ് ആനന്ദ് (ഓഡിറ്റർ), കൃഷ്ണദാസ് (സ്പോർട്സ് കൺവീനർ), കുട്ടികൃഷ്ണൻ. സി.വി (ആർട്സ് കൺവീനർ), സൗമ്യ അനിൽ (വനിത വിഭാഗം കൺവീനർ), എന്നിവരേയും തെരഞ്ഞെടുത്തു. തമ്പാൻ നായർ ചേവിരിയാണ് മുഖ്യ രക്ഷാധികാരി.

യോഗത്തിൽ പുതിയ ഭാരവാഹികളെ അനുമോദിച്ച് കൊണ്ട് ബാലകൃഷ്ണണൻ മാരാംങ്കാവ്, ആർ.കെ. നായർ പെരിയ, സുരേന്ദ്രൻ. കെ ആർ, രമേശൻ.കെ.വി, ടി.വി. സുരേഷ് കുമാർ,

ശ്രീധരൻ പുക്കളം, ഹരീഷ് മേപ്പാട്ട്, രവി പാലക്കാൽ, വിശ്വനാഥൻ, സന്തോഷ്‌ പെരിയ, മുരളി മീങ്ങോത്, മുൻ വനിത കൺവീനർ ദീപ ജയകുമാർ,ആശ രമേശ്‌ എന്നിവർ സംസാരിച്ചു.

abu dhabi news
Advertisment