Advertisment

തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ നമ്പര്‍ എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു : ചാറ്റിങ് ആപ്പിലും അജാസിനെ ബ്ളോക്ക് ചെയ്തു ; സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ നിരത്തി അന്വേഷണ സംഘം

New Update

കാക്കനാട് : നമ്പര്‍ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ നമ്പര്‍ എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു. ഇതാകാം സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. പോലീസ് ട്രെയിനിങ് ക്യാമ്പില്‍ വച്ച് അജാസും സൗമ്യയും തമ്മില്‍ തുടങ്ങിയ സൗഹൃദം ഇടക്കാലത്ത് മുറിഞ്ഞിരുന്നു.

Advertisment

publive-image

ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയ കാലയളവിലാണ് സൗമ്യ പുതിയ ഫോണ്‍ നമ്പര്‍ എടുത്തത്. രണ്ടാഴ്ച മുമ്പ് സൗമ്യയുടെ ഭര്‍ത്താവ് ലിബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

സ്ഥിരമായി വിളിച്ചിരുന്ന ഫോണ്‍നമ്പര്‍ സൗമ്യ ബ്ലോക് ചെയ്തതോടെ സൗമ്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ അജാസിനു കഴിഞ്ഞില്ല. ഇതിനുപിന്നാലെ ചാറ്റിങ് ആപ്പിലും സൗമ്യ അജാസിനെ ബ്ളോക്ക് ചെയ്തു. ഇത് പ്രകോപനം ഇരട്ടിയാക്കി. ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പേരും ഇനി ജീവിക്കേണ്ട എന്ന നിലപാടായിരുന്നു അജാസിനുണ്ടായിരുന്നത്.

Advertisment