Advertisment

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; പരിശോധനാ ഫലങ്ങളില്‍ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍; ആരോഗ്യസ്ഥിതി വിലയിരുത്തി അമിത് ഷാ

New Update

publive-image

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തകരമാണെന്ന് ആശുപത്രി അധികൃതര്‍. പ്രധാന പരിശോധനകളിലെ ഫലങ്ങളിൽ പ്രശ്നങ്ങളില്ലെന്ന് അപ്പോളോ ഗ്ലെനിഗിൽസ് ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. വ്യാഴാഴ്ച ഗാംഗുലിയെ ആൻജിയോഗ്രഫിക്ക് വിധേയനാക്കുമെന്ന് മുതിർന്ന ഡോക്ടർ അറിയിച്ചു. ഗാംഗുലിക്ക് ചൊവ്വാഴ്ച വൈകിട്ട് മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു.

Advertisment