Advertisment

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഡിസംബറില്‍; ക്വാറന്റൈനില്‍ കഴിയുന്നത് താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് ഗാംഗുലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കൊല്‍ക്കത്ത: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഡിസംബറില്‍ നടക്കും. കൊവിഡ് വ്യാപനം മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യ പരമ്പരയാണെന്ന പ്രത്യേകത ഈ ടൂര്‍ണമെന്റിനുണ്ട്.ഒരു ഡേ/നൈറ്റ് ടെസ്റ്റ് ഉൾപ്പെടെ നാല് ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

publive-image

കൊവിഡ് വ്യാപനം മൂലം ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ടീം ആദ്യം ക്വാറന്റൈനില്‍ കഴിയേണ്ടി വകും. രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അത് താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

Advertisment