Advertisment

പാക്കിസ്ഥാന്‍ വീണ്ടും തോറ്റു; ടി20 പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ട്വന്റി20യില്‍ പാക്കിസ്ഥാന് അവിശ്വസനീയ തോല്‍വി. ഒരുഘട്ടത്തില്‍ അനായാസം വിജയിക്കുമെന്ന് തോന്നിച്ച മത്സരത്തിലാണ് പാക്കിസ്ഥാന്‍ പരാജയം രുചിച്ചത്. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ സ്വന്തമാക്കാനും ദക്ഷിണാഫ്രിക്കയ്ക്ക സാധിച്ചു. ആദ്യ ടി20യിലും ദക്ഷിണാഫ്രിക്ക് വിജയിച്ചിരുന്നു. ഒരു മത്സരമാണ് അവശേഷിക്കുന്നത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 188/3. പാകിസ്ഥാന്‍: 181/7.

58 പന്തില്‍ 90 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഹുസൈന്‍ തലാതും (41 പന്തില്‍ 55) എന്നാല്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഫഖര്‍ സമാന്‍ (14), ആസിഫ് അലി (2), ഷൊയ്ബ് മാലിക് (6), ഇമാദ് വസീം (6), ഹaസന്‍ അലി (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. മുഹമ്മദ് റിസ്‌വാന്‍ (1), ഷദാബ് ഖാന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ആന്‍ഡിലെ ഫെഹ്‌ലുക്വായോ മൂന്നും ക്രിസ് മോറിസ്, ബെറാന്‍ ഹെന്‍ഡ്രിക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ദക്ഷിണാഫ്രിക്ക പതിയെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സും, മലനും ചേര്‍ന്ന് നേടിയത് 8.4 ഓവറില്‍ 58 റണ്‍സ് മാത്രം. എന്നാല്‍ അവസാനത്തില്‍ ആഞ്ഞടിച്ചു. മില്ലര്‍ക്ക് പുറമെ 27 പന്തില്‍ 45 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡ്യൂസന്റേയും ബാറ്റിംഗ് മികവില്‍ ആതിഥേയര്‍ 180 കടക്കുകയായിരുന്നു. അഞ്ച് ബൗണ്ടറികളും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്‌സ്. വാന്‍ ഡര്‍ ഡ്യൂസന്‍ ഒരു ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടെയാണ് 45 റണ്‍സെടുത്തത്. അവസാന മൂന്നോവറുകില്‍ ദക്ഷിണാഫ്രിക്ക 54 റണ്‍സെടുത്തു.

Advertisment