Advertisment

തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ സ്പര്‍ശം ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് :ചില സന്ദേശങ്ങൾ വീണ്ടും വീണ്ടും കഥയിലൂടെയും ശബ്ദത്തിലൂടെയും ദൃശ്യത്തിലൂടെയും നമ്മെ ഓർമപ്പെടുത്തുന്നു അത്തരം നല്ലൊരു സന്ദേശമാണ് സ്പർശം എന്ന ഹൃസ്വചിത്രത്തിലൂടെ ഷംസുദ്ധീൻ മാളിയേക്കലും സഹപ്രവർത്തകരും അണിയിച്ചൊരുക്കിയത്  പ്രവാസി ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ശംസുദ്ധീൻ മാളിയേക്കലിന്റെ പതിമൂന്നാമത്തെ ഹൃസ്വ ചിത്രം സ്പർശത്തിന്റെ ആദ്യ പ്രദർശനം വിപുലമായ പരിപാടികളോടെ ന്യൂ സഫ മക്ക ഓഡിറ്റിയോറിയത്തിൽ നടന്നു.

Advertisment

publive-image

സ്പര്‍ശം ഹൃസ്വചിത്രം പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ശിഹാബ് കൊട്ടുകാട് നിർവഹിക്കുന്നു.

ആർദ്രമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറിയഭാഗവും ചിത്രീകരിച്ചത് റിയാദിൽ നിന്ന് തന്നെയാണ്. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഗംഗാധരൻ മാഷിന്റെ കഥ പറയുന്ന ചിത്രം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോവുന്നു. പണത്തിന്റെ അഹങ്കാരത്താൽ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്ന പുതു തലമുറയ്ക്ക് ഒരു നല്ല സന്ദേശം ചിത്രത്തിൽ വരച്ചുകാട്ടുന്നു.

publive-image

കഥയും സംവിധാനവും നിർവഹിച്ച ശംസുദ്ധീൻ മാളിയേക്കൽ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പ്രവാസ ലോകത്ത് മിമിക്രിയിലൂടെ ശ്രദ്ധേയനായ നസീബ് കലാഭവൻ, ഫഹദ് നീലാഞ്ചേരി, നാസർ വണ്ടൂർ, അഞ്ജു സുബി മാസ്റ്റർ നാഷിത്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങലായി വേഷമിട്ടത്. നവാസ്ഖാൻ പത്തനാപുരം, അജീഷ് പുല്ലങ്കോട്, മാസ്റ്റർ മുഹമ്മദ്‌ നാദിഷ് തുടങ്ങിയവർ അതിഥിതാരങ്ങളായി എത്തുന്നു.....

publive-image

ജരീർ മെഡിക്കൽസെന്ററും, UPC ഗ്രൂപ്പും സംയുക്തമായി നിർമിച്ച ചിത്രത്തിന് സാലിഹ് അഹമ്മദ്‌, സജിൻ നിഷാൻ, മുജീബ് പുല്ലങ്കോട് എന്നിവരാണ് ക്യാമറ ചലിപ്പിച്ചത്. അൻവർ അമൻ കൊച്ചിൻ ആണ് സംഗീതം നിർവഹിച്ചത്. റിക്കോർഡിങ് ജോസ് കടമ്പിനാട്. ഡിസൈൻ നിസാർ പള്ളിക്കശ്ശേരിൽ, നവാസ് വെങ്കിട്ട. ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ശിഹാബ് കൊട്ടുകാട് നിർവഹിച്ചു.

publive-image

ജയൻ കൊടുങ്ങല്ലൂർ, സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, സുധിർ കുമ്മിൾ അബുല്ല വല്ലാഞ്ചിറ, രാജൻ നിലമ്പൂർ, ജയൻ കൊടുങ്ങല്ലൂർ, വിജയൻ നെയ്യാറ്റിൻകര,  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു... നല്ല സന്ദേശം നൽികിയ സ്പർശത്തിന്റ അണിയറ ശില്പികളെ ജരീർ മെഡിക്കൽ സെന്റർ മെമന്റോ നൽകി ആദരിച്ചു. റഫീഖ് കോയിരിക്കുഴി സ്വാഗതവും രാജൻ നിലമ്പൂർ നന്ദിയും പറഞ്ഞു. നല്ല സന്ദേശം നൽികിയ സ്പർശത്തിന്റ അണിയറ ശില്പികളെ ജരീർ മെഡിക്കൽ സെന്റർ മെമന്റോ നൽകി ആദരിച്ചു. റഫീഖ് കോയിരിക്കുഴി സ്വാഗതവും രാജൻ നിലമ്പൂർ നന്ദിയും പറഞ്ഞു.

publive-image

Advertisment