Advertisment

മണ്ണില്‍ ഇനിയില്ല ആ മധുര നാദം. എസ്‌പിബി ഇനി ഓര്‍മ്മകളുടെ താരാപഥത്തില്‍...

author-image
berlin mathew
Updated On
New Update

publive-image

Advertisment

കൊച്ചി: സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിക്കാത്ത ഒരാള്‍ ശങ്കരാഭരണത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ പാടി ദേശീയ പുരസ്‌ക്കാരം നേടി! ആര്‍ക്കും വിശ്വസിക്കാനാവില്ല ഇത്. പക്ഷേ അതായിരുന്നു എസ്‌പിബി.

'കേളടി കണ്‍മണി'യില്‍ ഒറ്റശ്വാസത്തില്‍ 'മണ്ണില്‍ ഇന്ത കാതല്‍', ആകാശത്തോളം ഉയര്‍ന്ന 'ഇളയ നിലാ….', മലയാളത്തിലെ ഇന്നും ഓര്‍മ്മിക്കുന്ന കാല്‍പ്പനികതയായ 'താരാപഥം ചേതോഹരം' അങ്ങനെയെത്രയെത്ര അനുഭൂതികള്‍. ശാസ്ത്രീയവും നാടനും ഉള്‍പ്പെടെ കിട്ടിയ ഗാനങ്ങളൊക്കെ എസ്പിബി തന്റേതായ മുദ്ര പതിപ്പിച്ചു. ഇന്ത്യന്‍ സംഗീതരംഗത്ത് എന്തിനും പോന്നവനായി അദ്ദേഹമങ്ങനെ വളര്‍ന്നു.

ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡും എസ്‌പിബിക്ക് മാത്രം സ്വന്തം. 40000പരം പാട്ടുകളാണ് പാടി റെക്കോര്‍ഡ് ചെയ്തത്. ഒറ്റദിവസം തന്നെ 21 പാടി റോക്കോര്‍ഡ് ചെയ്തതിന്റെ ക്രഡിറ്റും എസിപിബിക്ക് മാത്രം. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദി ഉള്‍പ്പെടെ മിക്ക ഭാഷകളിലും അദ്ദേഹം പാടി.

രാജ്യത്ത് ഇത്ര പെട്ടന്ന് പാട്ടു പഠിച്ച് പാടുന്ന ഗായകരില്ലെന്നു സംഗീതജ്ഞരൊക്കെ സാക്ഷ്യപ്പെടുത്തുന്നു.

spb death
Advertisment