Advertisment

ഞാന്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു' ;എസ്പിബിയുടെ വിയോഗത്തില്‍ എആര്‍ റഹ്‌മാന്‍; പ്രതിഭാശാലിയായ ഗായകനും മധുരഭാഷിയായ മനുഷ്യനുമെന്ന് ലതാ മങ്കേഷ്‌കര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ഇന്ത്യന്‍ ചലച്ചിത്രലോകത്തെ അതുല്യ സംഗീതപ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംഗീതലോകം.

Advertisment

publive-image

'ഞാന്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു' എന്ന ഒറ്റ വരിയിലാണ് എ.ആര്‍ റഹ്മാന്‍ എസ്.പി.ബിയുടെ വിയോഗത്തെ പങ്കുവച്ചത്. പ്രതിഭാശാലിയായ ഗായകനും മധുരഭാഷിയായ മനുഷ്യനുമായിരുന്നു എസ്.പി.ബിയെന്ന് ലത മങ്കേഷ്ക്കര്‍ അനുസ്മരിച്ചു.

ഏറെ വികാരനിര്‍ഭരമായിരുന്നു ഗായിക അനുരാധ ശ്രീറാമിന്റെ അനുശോചന സന്ദേശം. "എസ്.പി.ബി.... എന്തൊരു മനുഷ്യനായിരുന്നു താങ്കള്‍! ഇത്രയും മാനവികതയുള്ള മറ്റൊരാളില്ല. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം.

അപൂര്‍വപ്രതിഭാസമെന്നു വിശേഷിപ്പിക്കാവുന്ന ഇതിഹാസം. നിറയെ സ്നേഹത്തോടെ ഗാഢമായി ഒരു ടെഡി ബെയര്‍ ഹഗ് തരട്ടെ... എസ്.പി.ബി അപ്പ.... നിറയെ സ്നേഹം," അനുരാധ ശ്രീറാം കുറിച്ചു.

spb death
Advertisment