Advertisment

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണം; കെ.ഡി. എൻ.എ അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ കെ.ഡി. എൻ.എ അനുശോചിച്ചു.

പത്‌നി സാവിത്രി, പ്രശസ്ത ഗായകനായ എസ്.പി.ബി.ചരൺ, പല്ലവി എന്നിവർ മക്കൾ.

പത്മശ്രീ, പത്മവിഭൂഷൻ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1966 ൽ പിന്നണി ഗായകൻ എന്ന നിലയിൽ ആദ്യത്തെ തെലുങ്ക് സിനിമാ ഗാനം പുറത്തിറങ്ങിയത് മുതൽ 16 ഇന്ത്യൻ ഭാഷകളിൽ മാധുര്യമേറിയ ആ ശബ്ദവിസ്മയം പതിറ്റാണ്ടുകൾ നെഞ്ചിലേറ്റി.

എസ്. പി. എന്ന ആ നാമം ഒരിക്കലും സിനിമാ ഗാനശാഖയ്ക്ക് പകരം വെക്കാനില്ലാത്ത ഒരു നാദ വിസ്മയമായി നിലകൊള്ളുകതന്നെ ചെയ്യും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കെഡിഎന്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

.

Advertisment