Advertisment

12 മണിക്കൂറില്‍ 21 ഗാനങ്ങള്‍ പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം

author-image
ഫിലിം ഡസ്ക്
Updated On
New Update

നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ വിവിധ ഭാഷകളില്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങള്‍. ശാസ്ത്രീയ സംഗീതത്തില്‍ കാര്യമായ പരിശീലനമൊന്നും നേടാതെ നാല് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് നിറഞ്ഞുനിന്ന മഹാപ്രതിഭ, അതാണ് എസ്.പി.ബിയെന്ന ചുരുക്കപേരില്‍ സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ച എസ്.പി ബാലസുബ്രഹ്മണ്യം.

Advertisment

publive-image

ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 40000ത്തോളം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു,ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ റെക്കോഡുംസ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ്എസ്.പി.ബി ക്ക് സ്വന്തമാണ്. ഈ റെക്കോഡ് സ്വന്തമാക്കിയ ഗായിക ലതാ മങ്കേഷ്‌കറാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോഡിങ്ങിനായി പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.

spb song records
Advertisment