Advertisment

ക്വോറം തികഞ്ഞില്ല; കുവൈറ്റ് നാഷണല്‍ അസംബ്ലിയില്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന സെക്ഷന്‍ മാറ്റിവച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ക്വാറം തികയാത്തതിനാല്‍ നാഷണല്‍ അസംബിയില്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന സെക്ഷന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം മാറ്റിവച്ചു. കുറഞ്ഞത് 22 അംഗങ്ങള്‍ വേണ്ടിയിരുന്നിടത്ത് 17 എംപിമാരും രണ്ട് മന്ത്രിമാരും മാത്രമാണ് എത്തിയിരുന്നത്.

നിരവധി സുപ്രധാന നിര്‍ദ്ദേശങ്ങളും ബില്ലുകളുടെ ചര്‍ച്ചയും ബുധനാഴ്ചത്തെ സെക്ഷനില്‍ നടത്തേണ്ടതായിരുന്നു. ജനസംഖ്യാ അസന്തുലിതാവസ്ഥ, പാപ്പരത്വം, ഓഡിയോ-വിഷ്വല്‍ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സെക്ഷനില്‍ നിശ്ചയിച്ചിരുന്നു.

നിലവിലെ പാര്‍ലമെന്റ് കാലാവധിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്യേണ്ട സെക്ഷന്‍ മാറ്റിയതില്‍ നിരവധി എംപിമാര്‍ നിരാശ പ്രകടിപ്പിച്ചു.

Advertisment