Advertisment

ഭൂതകാലത്തില്‍ പറ്റിയ തെറ്റ് സ്ഥിര നിക്ഷേപമാക്കി ജീവിക്കാമെന്ന് പ്രതിപക്ഷം കരുതേണ്ട; സഭയിലെ ബഹളത്തിനിടെ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കവും സ്പീക്കര്‍ വെളിപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സമ്മര്‍ദം ചെലുത്തി കാര്യം നേടാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു. സ്പീക്കര്‍ ഏകാധിപതിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല. സ്പീക്കര്‍ സ്ഥാനത്തിരുന്ന് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കാന്‍ പരിമിതിയുണ്ടെന്നു ശ്രീരാമകൃഷ്ണന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertisment

publive-image

രാഷ്ട്രീയ ലാഭത്തിന് ചൂട്ട് പിടിക്കലല്ല സ്പീക്കറുടെ നിഷ്പക്ഷത. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലാഭത്തിന് കൂട്ടുനില്‍ക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

യുഡിഎഫ് കാലത്ത് സ്പീക്കറുടെ കസേര മറിച്ചിട്ടെന്ന ആരോപണത്തിനും സ്പീക്കര്‍ മറുപടി നല്‍കി. ഭൂതകാലത്തില്‍ പറ്റിയ തെറ്റ് സ്ഥിര നിക്ഷേപമാക്കി ജീവിക്കാമെന്ന് പ്രതിപക്ഷം കരുതേണ്ട. ഒരു പ്രത്യേക സന്ദര്‍ഭത്തിലെ പെരുമാറ്റമാണതെന്നും സ്പീക്കര്‍ പറഞ്ഞു.

സഭയിലെ ബഹളത്തിനിടെ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കവും സ്പീക്കര്‍ വെളിപ്പെടുത്തി. ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത് എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ പിരിയാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കുറിപ്പ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവകാശം ഉണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സഭാ ബഹളത്തിനിടെയായിരുന്നു മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കിയത്.

Advertisment