Advertisment

പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല ; സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങള്‍ സ്വയം തീരുമാനിക്കണം ; 2015ല്‍ താനുള്‍പ്പെട്ട സംഭവത്തിന്റെ ഭാരം എല്ലാക്കാലവും ചുമക്കാനാവില്ലെന്ന് സ്പീക്കര്‍

New Update

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങള്‍ സ്വയം തീരുമാനിക്കണം. സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന് വഴങ്ങില്ല. 2015ല്‍ താനുള്‍പ്പെട്ട സംഭവത്തിന്റെ ഭാരം എല്ലാക്കാലവും ചുമക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Advertisment

publive-image

അതേസമയം സ്പീക്കറുടെ ഡയസില്‍കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് സ്്പീക്കറുടെ ശാസനയും താക്കീതും. റോജി എം.ജോണ്‍, ഐ.സി.ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവരെയാണ് സ്്പീക്കര്‍ സെന്‍ഷര്‍ ചെയ്തത്.

ബിജെപി എം.എല്‍.എ ഒ.രാജാഗോപാലിനോട് മാത്രം ആലോചിച്ച് സ്പീക്കര്‍ കൈക്കൊണ്ട അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് പറ‍ഞ്ഞു.

Advertisment