Advertisment

മൂന്നാറിലെ വന്യമൃഗ ശല്യം: പ്രശ്ന പരിഹാര നടപടികൾക്കായി പ്രത്യേക യോഗം ബുധനാഴ്ച

New Update

തൊടുപുഴ: മൂന്നാറിലും പരിസര പ്രദേശങ്ങളിലും ആന ഇറങ്ങി ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുന്നു. ലോക ഡൗൺ ആരംഭിച്ച നാൾ മുതൽ മൂന്നാർ ടൗണിൽ വ്യാപാരികൾക്ക് ഉൾപ്പെടെ കനത്ത നഷ്ടമാണ് വരുത്തിവെക്കുന്നത്.

പട്ടാപ്പകൽ പോലും ജനങ്ങൾക്ക് വന്യമൃഗ ആക്രമണം നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തോട്ടം മേഖലയിലും പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളിലുൾപ്പെടെ ജനവാസകേന്ദ്രങ്ങളിൽ എല്ലാം നിലനിൽക്കുന്ന ഈ പ്രശ്നത്തിന് അടിയന്തിര പരിഹാര നടപടികൾക്കായി റവന്യൂ വനം പോലീസ് വകുപ്പുകളുടെ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്ന് വനം വകുപ്പ് മന്ത്രിയോട് എം.പി. എന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു.

വനം മന്ത്രി ജില്ലാ കളക്ടർക്ക് നൽകി നിർദ്ദേശപ്രകാരം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം 10.6.2020 ബുധനാഴ്ച 03 മണിക്ക് മൂന്നാറിൽ വെച്ച് ചേരുന്നതാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

Advertisment