Advertisment

കേരളത്തിന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി; ഒക്ടോബര്‍ ആദ്യം സര്‍വീസ് ആരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കേരളത്തിനു 3 സ്‌പെഷ്യല്‍ ട്രെയിനുകൾ കൂടി അനുവദിച്ചു. ചെന്നൈ എഗ്‌മൂർ–കൊല്ലം അനന്തപുരി എക്സ്പ്രസ്, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ് എന്നിവയാണു സർവീസ് ആരംഭിക്കുന്നത്.

അനന്തപുരി സ്‌പെഷ്യല്‍ ചെന്നൈയിൽ നിന്ന് ഒക്ടോബർ 3നും കൊല്ലത്തു നിന്നു 4നും സർവീസ് ആരംഭിക്കും. ചെന്നൈ–ആലപ്പി എക്സ്പ്രസ് സ്‌പെഷ്യല്‍ ചെന്നൈയിൽ നിന്നു 2നും ആലപ്പുഴയിൽ നിന്നു 3നും സർവീസ് തുടങ്ങും. എറണാകുളം–കാരയ്ക്കൽ സ്‌പെഷ്യല്‍ എറണാകുളത്തു നിന്നു 3നും കാരയ്ക്കലിൽ നിന്നുളള സർവീസ് 4നും തുടങ്ങും.

Advertisment