Advertisment

വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വൈകാരിക ചിത്രത്തിന് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി

New Update

publive-image

Advertisment

ഭോപ്പാല്‍: ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ട വൈകാരിക ചിത്രം കൈയ്യടി നേടുകയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ട തെരഞ്ഞെടുപ്പിനിടയില്‍ വ്യത്യസ്തവും വൈകാരികവുമായ നിരവധി ചിത്രങ്ങള്‍ രാജ്യം കണ്ടുയെങ്കിലും കൈയ്യടി നേടിയത് ഏറ്റവും പുതിയതായി പുറത്തിവിട്ട ഈ ചിത്രമാണ്.

രണ്ട് കൈകളുമില്ലാത്ത യുവാവ് വോട്ട് ചെയ്യാനെത്തിയ ചിത്രമാണ് എ എന്‍ ഐ പുറത്തുവിട്ടത്. കൈകളില്ലാത്തതിനാല്‍ കാലുകളിലാണ് പോളിംഗ് ഓഫീസര്‍ മഷി പുരട്ടിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പോളിംഗ് ബൂത്തില്‍ നിന്നുള്ള ചിത്രമാണ് എ എന്‍ ഐ പങ്കുവച്ചിരിക്കുന്നത്. വോട്ട് ചെയ്ത ശേഷം കാലുയര്‍ത്തി കാട്ടുന്ന ഇയാളുടെ മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

മഹത്തായ അദരവാണ് യുവാവ് അര്‍ഹിക്കുന്നതെന്നാണ് നിരവധിപേര്‍ ചിത്രത്തിന് താഴെ കമന്‍റ് ചെയ്യുന്നത്. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും വോട്ടവകാശം വിനിയോഗിക്കാത്തവര്‍ ഈ ചിത്രം കാണണമെന്ന് കുറിക്കുന്നവരും കുറവല്ല. എന്തായാലും സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയാണ് യുവാവിന് സമ്മാനിക്കുന്നത്.

https://www.facebook.com/ANINEWS.IN/posts/2100795190033233

Advertisment